ENTERTAINMENTMALAYALAM

മോഹന്‍ലാല്‍ അഭിനയിച്ച പ്രശാന്ത് നാരായണന്റെ ഛായാമുഖി എന്ന നാടകം കോടതി കയറുന്നു

മോഹന്‍ലാലും മുകേഷും അഭിനയിച്ച് പ്രശാന്ത് നാരായണന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘ഛായാമുഖി’നാടകം കോടതി കയറുന്നു.
നര്‍ത്തകി ഗോപിക വര്‍മ്മ ഇപ്പോള്‍ ഈ കൃതി എടുത്ത് ഇതേ പേരില്‍ മോഹിനിയാട്ട രൂപത്തില്‍ അവതരിപ്പിക്കുകയും ഇത് അവരുടെ കോണ്‍സപ്റ്റും സ്‌ക്രിപ്റ്റും ആണ് എന്ന് വേദികളില്‍ പറയുകയും ചെയ്യുന്നു.കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക സ്ഥാപനങ്ങളായ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലും ഗുരു ഗോപിനാഥ് നടനഗ്രാമത്തിന്റെ ആഭിമുഖ്യത്തില്‍ ചെങ്ങന്നൂര്‍പ്പെരുമയിലും ഈ നര്‍ത്തകി ഇത് ആവര്‍ത്തിച്ചു പറയുകയും നൃത്തം അവതരിപ്പിക്കുകയും ഉണ്ടായ സാഹചര്യത്തിലാണ് പ്രശാന്ത് നാരായണന്‍ നിയമനടപടികളുമായി മുന്നോട്ടു പോയത്.

മോഹന്‍ലാല്‍ അഭിനയിച്ച ഏക മലയാള നാടകമായ ഛായാമുഖി 2008 ല്‍ ഏറെ മാദ്ധ്യമശ്രദ്ധ നേടിയിരുന്നു. പ്രശാന്ത് നാരായണന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘ഛായാമുഖി’യില്‍ ഭീമനായി മോഹന്‍ലാലും കീചകനായി മുകേഷും ആണ് അരങ്ങത്ത് വന്നത്. പിന്നീട് ഈ കൃതി ഡിസി ബുക്‌സ് പ്രസിദ്ധീകരിക്കുകയും ഇപ്പോളത് രണ്ട് എഡിഷന്‍ പിന്നിടുകയും ചെയ്തിട്ടുണ്ട്. 2003 ല്‍ ഈ നാടകത്തിന് സംഗീത നാടക അക്കാദമി പുരസ്‌കാരം ലഭിച്ചിരുന്നു. അന്നീ നാടകം വേദിയില്‍ അവതരിപ്പിച്ചിരുന്നത് കൊല്ലം നീരാവില്‍ പ്രകാശ് കലാകേന്ദ്രത്തിലെ കലാകാരരായിരുന്നു.

പ്രശാന്ത് നാരായണന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ

വളരെക്കാലമായി പറയണമെന്നു കരുതിയ ഒരു വിഷയം ഇവിടെ കുറിക്കുകയാണ്. എന്റെ നാടകങ്ങള്‍ കണ്ട് എന്നെ പ്രോത്സാഹിപ്പിക്കുകയും എന്റെ പുസ്തകങ്ങള്‍ വായിച്ച് എന്നെ ചേര്‍ത്തുപിടിക്കുകയും ഒക്കെ ചെയ്തിട്ടുള്ള എല്ലാവരുടെയും മുന്നില്‍ ഇത് സംസാരിക്കേണ്ട വിഷയം തന്നെയാണ് എന്നും തോന്നുന്നു.
ബഹുമാനപ്പെട്ട എം. എല്‍. എ സജി ചെറിയാന്‍, കലൈമാമിനി ഗോപികാ വര്‍മ്മ അവതരിപ്പിക്കുന്ന നൃത്തരൂപം ‘ഛായാമുഖി’ യെക്കുറിച്ച് അദ്ദേഹത്തിന്റെ ളയ പേജില്‍ പോസ്റ്റിട്ടിരിക്കുന്നത് കണ്ടപ്പോഴാണ് ഇതു പറയാതെ തരമില്ല എന്നു തോന്നിയത് എന്നു കൂടി പറയട്ടെ.

എന്റെ ഛായാമുഖി എന്ന നാടകകൃതിയെക്കുറിച്ചും അതിന്റെ അരങ്ങവതരണങ്ങളെക്കുറിച്ചും എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ. 2003 ല്‍ കേരളസംഗീത നാടക അക്കാദമി അവാര്‍ഡ് കിട്ടിയിരുന്നു അതിന്. പ്രമുഖ നടന്‍ മോഹന്‍ലാലും, നടനും ബഹു. എം. എല്‍. എ യുമായ മുകേഷും പ്രധാനവേഷങ്ങളില്‍ അഭിനയിച്ച് ഏറെ ശ്രദ്ധ നേടിയ ഒരു നാടകം കൂടിയാണത്. മോഹന്‍ലാല്‍ അരങ്ങില്‍ വരുന്നതിനു മുന്‍പ് പി. ജെ. ഉണ്ണിക്കൃഷ്ണന്‍ എന്ന പ്രമുഖ നാടകകാരന്റെ ഇടപെടലില്‍ കൊല്ലം നീരാവില്‍ പ്രകാശ് കലാകേന്ദ്രം എന്ന ശക്തമായ സി. പി. എം പാരമ്പര്യമുള്ള സാംസ്‌കാരിക സംഘടനയാണീ നാടകം ആദ്യമായി അരങ്ങിലെത്തിക്കുന്നത്. അന്നും ആ നാടകം ധാരാളം കളിച്ചിരുന്നു. അതില്‍ കീചകന്റെ വേഷം അഭിനയിച്ച ശ്രീജിത്ത് രമണന് മികച്ച നടനുള്ള സംഗീത നാടക അക്കാദമി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. ശ്രീജിത്ത് രമണന്‍ ഇപ്പോള്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമ ആന്റ് ഫൈന്‍ ആര്‍ട്‌സില്‍ എച്ച്. ഒ .ഡി യുമാണ്. അങ്ങനെ 2003 ല്‍ തന്നെ സര്‍ക്കാര്‍ പുരസ്‌കാരങ്ങള്‍ നേടിയ ഒരു നാടകമാണ് ഛായാമുഖി. മോഹന്‍ലാലും മുകേഷും അതില്‍ പ്രധാന വേഷങ്ങളിലഭിനയിച്ചതോടു കൂടി അത് കൂടുതല്‍ മീഡിയ അറ്റന്‍ഷന്‍ നേടുകയുണ്ടായി. അത് നാടകമേഖലയ്ക്കും ഗുണം ചെയ്തു എന്നതാണ് സത്യം.

മോഹന്‍ലാല്‍ അഭിനയിച്ച് ഈ നാടകം ശ്രദ്ധയാകര്‍ഷിച്ചതിനു ശേഷം മന:പൂര്‍വ്വമെന്ന പോലെ സോഷ്യല്‍ മീഡിയ വഴിയും യൂട്യൂബ് ചാനല്‍ വഴിയും മറ്റും ആരൊക്കെയോ ഇത് മഹാഭാരതത്തിലെ കഥാസന്ദര്‍ഭമാണ് എന്ന മട്ടില്‍ വന്‍തോതില്‍ പ്രചാരം നടത്താന്‍ തുടങ്ങി. പിന്നീട് ഈ തെറ്റായ പ്രചരണം നടന്‍ വി.കെ ശ്രീരാമന്‍ തന്റെ ളയ മരരീൗി േല്‍ ഷെയര്‍ ചെയ്യുകയും വന്‍തോതില്‍ അത് വ്യാപിക്കുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ മഹാഭാരതത്തില്‍ എവിടെയും ഛായാമുഖി എന്ന ഒരു മായക്കണ്ണാടി ഇല്ല. അതു പൂര്‍ണ്ണമായും എന്റെ സര്‍ഗ്ഗഭാവനയാണ്. എന്റെ ഭാവനയിലുണ്ടായ ഒരു മായക്കണ്ണാടിക്കഥ ഞാന്‍ മഹാഭാരതത്തിന്റെ ഒരു സന്ദര്‍ഭത്തിലേക്ക് എടുത്തുവച്ച് ഒരു സൃഷ്ടി നടത്തുകയാണ് ഉണ്ടായത്. ഛായാമുഖി എന്ന പേര് ഞാന്‍ നല്‍കിയതാണ്. അതെന്റെ ബൗദ്ധികസ്വത്താണ്, ഒരു എഴുത്തുകാരന്‍, ഒരു കലാകാരന്‍ തുടര്‍ച്ചയായി ഇങ്ങനെ പറയേണ്ടി വരുന്നത് എന്തൊരു ഗതികേടാണ്.

മാത്രമല്ല ഛായാമുഖി എന്ന പേരും ആ മായക്കണ്ണാടിയുടെ കണ്‍സപ്റ്റും ഉപയോഗിച്ച് ഗോപികാ വര്‍മ്മ എന്ന നര്‍ത്തകി ഒരു നൃത്തരൂപം കുറച്ചു നാളായി അവതരിപ്പിച്ചു വരുന്നുണ്ട്. അവര്‍ നൃത്തത്തിനു മുന്‍പായി ഇന്‍ട്രോ പറയുമ്പോള്‍ പറയുന്നത് ഇത് അവരുടെ കണ്‍സപ്റ്റാണ് എന്നാണ്. അല്ലാതെ ഈ കണ്‍സപ്റ്റിന്റെ യഥാര്‍ത്ഥ അവകാശിയായ എന്റെ പേര് ഒരു വാക്ക്‌കൊണ്ടുപോലും സ്മരിക്കുന്നില്ല എന്നതാണ് ലജ്ജാവഹം. ബൗദ്ധിക സ്വത്തവകാശ നിയമപ്രകാരം ഇത് ആ നര്‍ത്തകിക്കെതിരെ കേസ് പോലും കൊടുക്കാനാവുന്ന കാര്യമാണ്. സര്‍ക്കാര്‍ അവാര്‍ഡ് കിട്ടിയ ഒരു കൃതിയെ പോലും ഇങ്ങനെ ഉപയോഗിക്കുന്നല്ലോ. അതിന് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രോത്സാഹനം നല്‍കുന്നല്ലോ. ഈ സ്ഥാപനങ്ങളിലൊക്കെയും ഇരിക്കുന്നവര്‍ക്ക് ഇതെന്റെ സൃഷ്ടിയാണ് എന്ന് വ്യക്തമായി അറിയാം എന്നതാണ് ഏറെ സങ്കടകരം

അടുത്തിടെ ഇത്, ഇതേ പേരില്‍ ഏതോ ഒരു കേരള വര്‍മ്മ ആട്ടക്കഥയായി ഇറക്കാന്‍ ശ്രമിച്ചു. അവിടെയും എനിക്ക് ക്രഡിറ്റ് ഇല്ല. ഇപ്പോള്‍ ഗൂഗിളില്‍ സര്‍ച്ച് ചെയ്താല്‍ നൂറുകണക്കിന് കുറിപ്പുകളും വീഡിയോസും കാണാം ഛായാമുഖി മഹാഭാരതത്തില്‍ ഉണ്ട് എന്ന് പറഞ്ഞ്. ആരാണിതിനൊക്കെ പിന്നില്‍ എന്നറിയില്ല .

സര്‍ക്കാര്‍ വക സാംസ്‌കാരിക സ്ഥാപനങ്ങള്‍ ഈ അനീതിക്ക് കൂട്ടുനില്‍ക്കരുത് എന്നു മാത്രം അഭ്യര്‍ത്ഥിക്കുന്നു. ബഹു . എം. എല്‍. എ സജി ചെറിയാനോടും എനിക്കിതാണ് ശ്രദ്ധയില്‍ പെടുത്താനുള്ളത്.

ഇത്രയും ശ്രദ്ധിക്കപ്പെട്ട ,പുരസ്‌കരിക്കപ്പെട്ട ഒരു കൃതി പോലും ഇങ്ങനെ അപഹരിക്കപ്പെടുമ്പോള്‍, അറുപതില്‍പ്പരം നാടകങ്ങള്‍ സംവിധാനം ചെയ്യുകയും, മുപ്പതില്‍പ്പരം നാടകങ്ങള്‍ എഴുതുകയും ചെയ്ത ഒരു എളിയ കലാകാരനായ എനിക്ക് ഇത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്താതെ തരമില്ലാതെ വന്നിരിക്കുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker