അടുത്ത അഞ്ചു വര്‍ഷം കൊണ്ട് തങ്ങളുടെ കപ്പല്‍നിര 60 ശതമാനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ ജീവനക്കാരുടെ എണ്ണം കൂട്ടാന്‍ തീരുമാനിച്ചതായി വില്‍ഹെംസെന്‍ ഷിപ്പ് മാനേജ്‌മെന്റ് (വില്‍ഹെംസെന്‍) ഇന്ന് പ്രഖ്യാപിച്ചു. 1975ല്‍ മുംബൈയില്‍ പ്രവര്‍ത്തനമാരംഭിച്ച വില്‍ഹെംസെന്‍ കമ്പനിയ്ക്ക് 2500 ഇന്ത്യന്‍ കപ്പല്‍ ജീവനക്കാരുണ്ട്. കമ്പനിയുടെ മൊത്തം കപ്പല്‍ ജീവനക്കാരുടെ എണ്ണത്തിന്റെ 30 ശതമാനത്തോളം വരും ഇത്. പരമ്പരാഗതമായി പുരുഷ മേധാവിത്വമുള്ള ഈ മേഖലയില്‍ വര്‍ഷം തോറും 4 ശതമാനം വനിതാ കേഡറ്റുകളേയും ഉള്‍പ്പെടുത്തി കപ്പലുകളില്‍ വൈവിധ്യതയും നീതിയും ഉറപ്പാക്കുന്നതില്‍ തുടക്കാരാണ് വില്‍ഹെംസെന്‍.
2050 ആകുമ്പോഴേക്കും കാര്‍ബണ്‍ പുറംതള്ളില്‍ 50 ശതമാനം കുറയ്ക്കണമെന്ന ലക്ഷത്തിലാണ് ഐ.എം.ഓ. അതിനാല്‍ ഭാവിയില്‍ കപ്പലുകളില്‍ കാര്‍ബണ്‍ പുറംതള്ളല്‍ കുറയ്ക്കാനും ഇല്ലാതാക്കാനും ഉതകുന്ന ഇന്ധനങ്ങളായ ദ്രവീകൃത പ്രകൃതി വാതകം(എല്‍.എന്‍.ജി.), മെത്തനോള്‍, അമോണിയ, ഹൈഡ്രജന്‍ എന്നിവയായിരിക്കും ഉപയോഗിക്കുക.
‘പുതിയ സാങ്കേതികവിദ്യയിലൂടെ പ്രവര്‍ത്തിക്കുന്ന കപ്പലുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ശരിയായ ശേഷിയും അംഗീകാരവും ഇന്ത്യന്‍ കപ്പല്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്നതിനായി ഞങ്ങള്‍ മുംബൈയിലുള്ള സ്വന്തം പരിശീലന കേന്ദ്രമാണ് ഉപയോഗിക്കുന്നത്. ‘, വില്‍ഹെംസെന്‍ ഷിപ്പ് മാനേജ്‌മെന്റ് സി.ഇ.ഓ.യും പ്രസിഡണ്ടുമായ കാള്‍ ഷൂ പറഞ്ഞു. 1998 ല്‍ സ്ഥാപിച്ചതാണ് വില്‍ഹെംസെന്റെ പരിശീലന കേന്ദ്രമായ ഇന്റര്‍നാഷണല്‍ മാരിടൈം ട്രെയിനിങ് സെന്റര്‍(ഐ.എം.ടി.സി.). ഡയരക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്(ഡി.ജി.എസ്.) അംഗീരിച്ച അന്താരാഷ്ട്ര നിലവാരത്തിലുള്ള വിവിധ തരം അംഗീകൃത കോഴ്‌സുകളാണ് ഇവിടെ ലഭിക്കുന്നത്. ‘കപ്പല്‍ ജീവനക്കാരുടെ അപര്യാപ്തത എന്നും ആഗോള തലത്തില്‍ തന്നെ കപ്പല്‍ വ്യവസായത്തിന് വെല്ലുവിളിയാണ്. ഇത് പരിഹരിക്കാന്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി വില്‍ഹെംസെന്‍ ഓരോ വര്‍ഷവും വിദ്യര്‍ത്ഥികളുടെ എണ്ണത്തില്‍ 24 ശതമാനം വര്‍ദ്ധനവ് വരുത്തുന്നുണ്ട്. ഭാവിയില്‍ ഓഫീസര്‍മാരുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി കപ്പലുകളില്‍ കൂടുതല്‍ ജൂനിയര്‍ ഓഫീസര്‍മാരെ നിയമിക്കുന്നതിന് ഞങ്ങള്‍ കപ്പലുടമകളുമായി ഞങ്ങള്‍ നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്.’, കാള്‍ ഷൂ കൂട്ടിച്ചേര്‍ത്തു.