KERALALATEST

മേയറുടെ രാജി ആവശ്യം; നഗരസഭാ കെട്ടിടത്തിന് മുകളില്‍ കയറി ബിജെപി പ്രതിഷേധം

തിരുവനന്തപുരം നഗരസഭാ മേയറുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധവുമായി ബിജെപി കൗണ്‍സിലര്‍മാര്‍. നഗരസഭാ കെട്ടിടത്തിന് മുകളില്‍ കയറി ബിജെപി കൗണ്‍സിലര്‍മാര്‍ പ്രതിഷേധം നടത്തി. പൊലീസ് സുരക്ഷയില്‍ നഗരസഭയിലെത്തിയെ മേയര്‍ക്കെതിരെ ഗോബാക്ക് മുദ്രവാക്യം വിളികള്‍ ബിജെപി നേതാക്കള്‍ ഉയര്‍ത്തി.
മേയര്‍ രാജിവച്ചില്ലായെങ്കില്‍ മേയറെ നഗരസഭയുടെ പടി കയറ്റില്ല. ജനങ്ങളുടെ ആവശ്യം മുന്‍നിര്‍ത്തി ശക്തമായ സമര രീതിയുമായി മുന്നോട്ട് പോകും. നഗരസഭയുടെ തലപ്പത്ത് കയറി നിന്ന് പ്രതിഷേധം അറിയിക്കുന്നെന്നും ബിജെപി കൗണ്‍സിലര്‍ എം ആര്‍ ഗോപന്‍ പറഞ്ഞു. നഗരസഭാ കെട്ടിടത്തിന് മുകളില്‍ കയറി സമരം ചെയ്ത കൗണ്‍സിലര്‍മാര്‍ താഴേക്ക് ഇറങ്ങി.
അതേസമയം മേയര്‍ക്കെതിരെ നിയമയുദ്ധം തുടങ്ങുമെന്ന് ബിജെപി അറിയിച്ചു. കോര്‍പ്പറേഷന്‍ സംഘര്‍ഷഭരിതമാകുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി വി രാജേഷ് പറഞ്ഞു. അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നു സമരം കൂടുതല്‍ ശക്തമാക്കും. നിയമപോരാട്ടം തുടങ്ങുമെന്ന് വി വി രാജേഷ് പറഞ്ഞു.
രാജിവയ്ക്കുംവരെ സമരമെന്ന് യുഡിഎഫ് അറിയിച്ചു. മഹിളാ കോണ്‍ഗ്രസ് പ്രതിഷേധം നാളെയാണ്. മറ്റന്നാള്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടത്താനും തീരുമാനം.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker