BREAKING NEWSKERALA

മദ്യത്തിന്റെ വില കൂടുമോ? നിര്‍ണായക മന്ത്രിസഭാ യോഗം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന മദ്യത്തിന്റെ വില വര്‍ധനയില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടാകും. മദ്യത്തിന്റെ വിറ്റുവരവ് നികുതി ഒഴിവാക്കുന്നതില്‍ മന്ത്രിസഭാ യോഗം ഇന്ന് തീരുമാനമെടുക്കും.
മദ്യ നിര്‍മാണ ശാലകളുടെ വിറ്റുവരവ് നികുതി ഒഴിവാക്കുമ്പോള്‍ ഉണ്ടാകുന്ന വരുമാന നഷ്ടം നികത്താന്‍ മദ്യത്തിന്റെ വില്‍പന നികുതി വര്‍ധിപ്പിക്കാനാണ് ആലോചന. നികുതി വര്‍ധിപ്പിച്ചാല്‍ മദ്യവില ഉയരാനും ഇടയുണ്ട്.
സെക്രട്ടറിയുടെ റിപ്പോര്‍ട്ടാണ് മന്ത്രിസഭാ യോഗം പരിഗണിക്കുന്നത്. സില്‍വര്‍ലൈന്‍ പദ്ധതിയുടെ സാമൂഹികാഘാത പഠനം പുന:രാരംഭിക്കുന്ന കാര്യവും ഇന്നത്തെ മന്ത്രിസഭയുടെ പരിഗണനയ്ക്ക് വന്നേക്കും.

Related Articles

Back to top button