KERALALATEST

കോഴിക്കോട് കോതിയില്‍ ഇന്ന് ജനകീയ ഹര്‍ത്താല്‍

കോഴിക്കോട്: കോഴിക്കോട് കോതിയില്‍ ശുചിമുറി മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മിക്കുന്നതില്‍ പ്രതിഷേധിച്ച് ഇന്ന് ജനകീയ ഹര്‍ത്താല്‍. സമരസമിതിയുടെ നേതൃത്വത്തിലാണ് കോതി മേഖലയില്‍ ഹര്‍ത്താല്‍ നടത്തുന്നത്. ഇന്നലെ നടന്ന സമരത്തില്‍ 42 പേര്‍ അറസ്റ്റിലായിരുന്നു.
സ്ത്രീകള്‍ ഉള്‍പ്പടെ സമരമുഖത്ത് തുടരുകയാണ്. പ്രതിഷേധം അവഗണിച്ച് പ്ലാന്റ് നിര്‍മാണവുമായി മുന്നോട്ട് പോകാന്‍ കോര്‍പറേഷന്‍ തീരുമാനിച്ചതോടെയാണ് സമര സമിതി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. സമരത്തിന് യുഡിഎഫ് പിന്തുണയും ഉണ്ട്.
പദ്ധതി പ്രദേശത്തേക്കുള്ള വഴി ഉപരോധിച്ച് ഇന്നലെ ശക്തമായ പ്രതിഷേധം നാട്ടുകാര്‍ നടത്തിയിരുന്നു. എന്നാല്‍ പൊലീസ് സേനയുടെ സഹായത്തോടെ പ്രതിഷേധം മറികടന്ന് കോര്‍പറേഷന്‍ അധികൃതര്‍ നിര്‍മാണവുമായി മുന്നോട്ട് പോവുകയായിരുന്നു.

Related Articles

Back to top button