LATESTNATIONAL

ക്ഷേത്ര സന്ദര്‍ശനത്തിനെത്തിയപ്പോള്‍ മഴ: ഭഗവാന്റെ മുത്തുക്കുട ചൂടിയത് മുഖ്യമന്ത്രി സ്റ്റാലിന്റെ ഭാര്യ, വിവാദം

ചെന്നൈ: ക്ഷേത്ര സന്ദര്‍ശനത്തിനെത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ ഭാര്യയെ അമ്പലത്തിലെ മുത്തുക്കുട ചൂടിച്ചത് വിവാദമാകുന്നു. വീഡിയോ സോഷ്യല്‍മീഡിയയില്‍ തരംഗം സൃഷ്ടിച്ചു കഴിഞ്ഞു. മഴ പെയ്തതോടെയാണ് ദുര്‍ഗയെ മുത്തുക്കുട ചൂടിച്ചത്. ചെന്നൈയ്ക്കടുത്ത് തിരുവട്ടിയൂര്‍ ത്യാഗരാജ സ്വാമിക്ഷേത്ര ദര്‍ശനത്തിനെത്തിയപ്പോഴാണ് സംഭവം.
ദുര്‍ഗ സ്റ്റാലിന്‍ ക്ഷേത്രത്തില്‍നിന്ന് പുറത്തിറങ്ങാനൊരുങ്ങിയപ്പോള്‍ മഴ പെയ്തു. എഴുന്നള്ളിപ്പ് വേളയില്‍ പ്രതിഷ്ഠയെ ചൂടിക്കാനുള്ള മുത്തുക്കുടയെടുത്ത് ക്ഷേത്രത്തിലെ ചിലര്‍ ദുര്‍ഗയെ ചൂടിച്ചു. പ്രതിഷ്ഠ നനയാതിരിക്കാന്‍ സാധാരണ കറുത്തകുട ചൂടുകയും ചെയ്തു. എഴുത്തുകാരി ഷെഫാലി വൈദ്യ ഇതിന്റെ വീഡിയോ പുറത്തുവിട്ടതോടെയാണ് സംഭവം വിവാദമായത്.
എന്നാല്‍ മുത്തുക്കുട ചൂടിച്ചത് ദുര്‍ഗ സ്റ്റാലിന്റെ താത്പര്യപ്രകാരമായിരുന്നില്ലെന്ന് ഒപ്പമുള്ളവര്‍ അറിയിച്ചു. ക്ഷേത്രത്തിലുണ്ടായിരുന്ന ചിലരാണ് അതു ചെയ്തത്. ദുര്‍ഗ അത് തടഞ്ഞില്ലെന്നേയുള്ളൂവെന്ന് അവര്‍ വിശദീകരിക്കുന്നു.

Related Articles

Back to top button