LATESTNATIONALTOP STORY

‘മെസി ജനിച്ചത് അസമിലാണ്’; വിചിത്ര വാദവുമായി കോണ്‍ഗ്രസ് എംപിയുടെ ട്വീറ്റ്

അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി അസമിലാണ് ജനിച്ചതെന്ന് കോണ്‍ഗ്രസ് എംപി അബ്ദുള്‍ ഖാലിഖ്. ട്വിറ്ററിലൂടെയാണ് കോണ്‍ഗ്രസ് നേതാവ് ഈ വിചിത്രമായ വാദം ഉന്നയിച്ചത്. എംപിയെ പരിഹസിച്ച് മറ്റുള്ളവര്‍ രംഗത്തുവന്നതോടെ നിമിഷങ്ങള്‍ക്കകം അദ്ദേഹം ട്വീറ്റ് ഡിലീറ്റ് ചെയ്തു. അസമിലെ ബാര്‍പേട്ട മണ്ഡലത്തില്‍ നിന്ന് ലോക്സഭയിലേക്ക് ജയിച്ച കോണ്‍ഗ്രസ് നേതാവാണ് ഖാലിഖ്.

”എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. നിങ്ങളുടെ അസം ബന്ധത്തില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു”-ഖത്തര്‍ ലോകകപ്പിലെ അര്‍ജന്റീനയുടെ വിജയത്തിന് മെസ്സിയെ അഭിനന്ദിക്കവേ എംപി ട്വിറ്ററില്‍ കുറിച്ചു. കിരീടം ഉയര്‍ത്തിപിടിച്ച മെസിയുടെ ഫോട്ടോയും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.

ഇതിന് താഴെ മെസിക്ക് എന്ത് അസം കണക്ഷന്‍ എന്ന് പലരും ചോദിച്ചു. മെസി ജനിച്ചത് അസമിലാണ് എന്നായിരുന്നു എംപിയുടെ മറുപടി. പിന്നീട് തന്റെ വിഡ്ഢിത്തം മനസ്സിലാക്കി നിമിഷങ്ങള്‍ക്കകം എംപി ട്വീറ്റ് ഡിലീറ്റ് ചെയ്തു.

Related Articles

Back to top button