തൃശൂരില്‍ വയോധികയ്ക്ക് നേരെ ക്രൂരത. ചാഴൂര്‍ സ്വദേശിയായ വയോധികയെ സഹോദരന്റെ ഭാര്യയും മകളും ചേര്‍ന്ന് തൊഴുത്തില്‍ ചങ്ങലക്കിട്ട് മര്‍ദിച്ചു. അമ്മിണി (75) ക്കാണ് ക്രൂര മര്‍ദ്ദനമേറ്റത്. സ്വത്ത് തട്ടിയെടുക്കാന്‍ വേണ്ടിയായിരുന്നു മര്‍ദ്ദനമെന്ന് പൊലീസ് പറയുന്നു.
ഇവരുടെ സഹോദരന്റെ ഭാര്യ ഭവാനി, മകള്‍ കിന എന്നിവരെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. ഭക്ഷണവും വെള്ളവും ചോദിച്ചപ്പോഴായിരുന്നു ക്രൂര മര്‍ദ്ദനമെന്നും പൊലീസ് പറയുന്നു.
അമ്മിണിയുടെ പേരിലുള്ള 10 സെന്റ് പുരയിടം തങ്ങളുടെ പേരില്‍ ആക്കിത്തരണമെന്ന് ആവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനം. വീടിന് പുറകിലുള്ള മേല്‍ക്കൂര തകര്‍ന്ന തൊഴുത്തില്‍ ചങ്ങലക്കിട്ട് ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കിയെന്നാണ് പൊലീസ് പറയുന്നത്. അവശനിലയിലായ വൃദ്ധയെ അന്തിക്കാട് പൊലീസ് എത്തി മോചിപ്പിച്ചു.
തര്‍ക്കത്തില്‍ വയോധികയെ തൊഴുത്തില്‍ ചങ്ങലക്കിട്ട് മര്‍ദ്ദിച്ചു; സംഭവം തൃശൂരില്‍