കൊച്ചി : ആഗോളതലത്തിലെ മുന്‍നിര എഡ്‌ടെക്ക് കമ്പനിയായ ബൈജൂസിന്റെ ‘എജ്യുക്കേഷന്‍ ഫോര്‍ ഓള്‍’ എന്ന സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറായി ലയണല്‍ മെസ്സി നിയമിതനായി .
ഇന്ത്യയില്‍ 55 ലക്ഷം കുട്ടികള്‍ ഈ പദ്ധതിയുടെ ഗുണഭോക്താക്കളാണ്. ലോകത്തെവിടെയും കുട്ടികള്‍ക്ക് വിദ്യാഭ്യാസം തുല്യമായ തരത്തില്‍ ലഭ്യമാക്കുന്നതില്‍ തനിക്ക് അതിയായ താല്പര്യമുണ്ടെന്നും മെസ്സി പറഞ്ഞു.ഇന്ത്യയില്‍ കളിച്ചത് ‘മനോഹരമായ ഒരോര്‍മ’ യാണ് മെസ്സിക്ക്. ഫുട്‌ബോളിനോട് ഇന്ത്യക്കാര്‍ക്കുള്ള അഗാധമായ സ്‌നേഹവും ആവേശവും തന്നെ ഏറെ വിസ്മയിപ്പിക്കുകയും വിനീതനാക്കുകയും ചെയ്തു എന്നും മെസ്സി.
വിദ്യാഭ്യാസം കൂടുതല്‍ ജനകീയമാക്കാനും ഈ മേഖലയില്‍ നിലനില്‍ക്കുന്ന സാമൂഹ്യ സാമ്പത്തിക പ്രതിബന്ധങ്ങള്‍ ഇല്ലാതാക്കാനും വേണ്ടിയാണ് ബൈജൂസ് 2020ല്‍ എജ്യുക്കേഷന്‍ ഫോര്‍ ഓള്‍ ആരംഭിച്ചത്.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് സൗജന്യമായി ബൈജൂസിന്റെ പാഠ്യ പദ്ധതികള്‍ എത്തിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഇന്ത്യയിലെ നാനൂറോളം ജില്ലകളില്‍ 175ലേറെ എന്‍ജിഓകളുമായി ചേര്‍ന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
55 ലക്ഷം കുട്ടികളില്‍ പകുതിയും പെണ്‍കുട്ടികളാണ്, പലരും അതിര്‍ത്തി പ്രദേശങ്ങള്‍, നക്‌സല്‍ പ്രവര്‍ത്തനങ്ങള്‍ പ്രശ്‌നം സൃഷ്ടിച്ച സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരുമാണ്. തൊണ്ണൂറു ശതമാനം കുട്ടികളും സ്ഥിരമായി ബൈജൂസിന്റെ പ്രോഗ്രാമുകള്‍ ഉപയോഗിക്കുന്നുണ്ട് എന്നാണ് കണക്ക്.’കുട്ടികളുടെ വിദ്യാഭ്യാസം എന്ന വിഷയത്തില്‍ അദ്ദേഹത്തിനുള്ള കാഴ്ചപ്പാട് ബൈജൂസ് കാത്തുസൂക്ഷിക്കുന്ന മൂല്യങ്ങളോട് ചേര്‍ന്നുനില്‍ക്കുന്നതാണ്.
ഈ പങ്കാളിത്തത്തിലൂടെ കൂടുതല്‍ കുട്ടികള്‍ക്ക് അറിവ് പകരാന്‍ എജ്യുക്കേഷന്‍ ഫോര്‍ ഓള്‍ എന്ന പദ്ധതിക്ക് കഴിയുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. ബൈജൂസ് സഹ സ്ഥാപകയായ ദിവ്യ ഗോകുല്‍നാഥ് പറഞ്ഞു.