ശ്രീനഗര്‍: സമൂഹമാധ്യങ്ങളിലൂടെ നിരവധി വിഡിയോകള്‍ എന്നും വൈറലാകാറുണ്ട്.പാട്ടുകളും സിനിമ ഡയലോഗുകളും എല്ലാം ഇതിന്റെ ഭാഗമാണ്. അതുപോലെ സിനിമാപ്രേമികള്‍ക്കിടയില്‍ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ് ഖാല എന്ന ചിത്രവും ഗാനങ്ങളും. ‘ഘോഡെ പേ സവാര്‍’ എന്ന ഗാനത്തിന് ചുവടുവച്ച് ധാരാളം ആളുകള്‍ രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ, ഈ ഗാനത്തിന് മഞ്ഞുമലകള്‍ക്കിടയില്‍ നിന്ന് ചുവടുവയ്ക്കുകയാണ് രണ്ടു പെണ്‍കുട്ടികള്‍. പണ്ട്‌സോക് വാങ്‌മോ, പദ്മ ലാമോ എന്നിങ്ങനെ രണ്ടു പെണ്‍കുട്ടികളാണ് നൃത്തം ചെയ്യുന്നത്. പരമ്പരാഗത വേഷവിധാനം ധരിച്ച ഇവര്‍ മനോഹരമായി നൃത്തം ചെയ്യുന്നത് വിഡിയോയില്‍ കാണാം. ഇവരുടെ കൊറിയോഗ്രാഫി നന്നായി സമന്വയിപ്പിച്ചതും തികച്ചും ആകര്‍ഷകവുമാണ്.
ഒട്ടേറെ ആളുകള്‍ ഈ ഗാനത്തിന് ചുവടുവെച്ചിരുന്നു. നടി അഹാന കൃഷ്ണയും ഈ ഗാനം ഏറ്റെടുത്തിരുന്നു. അതേസമയം, അടുത്തിടെ രണ്ടു പെണ്‍കുട്ടികള്‍ മേളത്തിനൊപ്പം ചുവടുവെച്ചതും ശ്രദ്ധനേടിയിരുന്നു. ഇരുവരും ധോള്‍ ബീറ്റുകള്‍ക്കൊപ്പം ചുവടുവയ്ക്കുന്ന വിഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്. വിഡിയോയില്‍ പെണ്‍കുട്ടികളിലൊരാള്‍ എഴുന്നേറ്റ് നിന്ന് ധോള്‍ ബീറ്റുകള്‍ക്ക് ചുവടുവയ്ക്കുന്നത് കാണാം. സംഗീതം ഉച്ചത്തിലാകുമ്പോള്‍, തന്നോടൊപ്പം ചേരാന്‍ മുതിര്‍ന്ന കുട്ടി കൊച്ചുകുട്ടിയെ വിളിക്കുന്നു. സന്തോഷകരമായ ഈ കാഴ്ച ഇപ്പോള്‍ 40 ലക്ഷത്തിലധികം ലൈക്കുകളും 40 ദശലക്ഷത്തിനടുത്ത് കാഴ്ചകളും നേടിയിരിക്കുകയാണ്.
രസകരവും കൗതുകം നിറയ്ക്കുന്നതുമായ വിഡിയോകള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. അതും ലോകത്തിന്റെ പല ഇടങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങള്‍. വളരെ വേഗത്തില്‍ ജനശ്രദ്ധ ആകര്‍ഷിക്കുന്ന ഇത്തരം ദൃശ്യങ്ങളെ വൈറല്‍ കാഴ്ചകള്‍ എന്നും നാം വിശേഷിപ്പിയ്ക്കുന്നതും.