LATESTNATIONALTOP STORY

മോദിയെക്കുറിച്ചുള്ള ബിബിസിയുടെ വിവാദ ഡോക്യുമെന്ററി: ലിങ്ക് നീക്കം ചെയ്യന്‍ യൂട്യൂബിനും ട്വിറ്ററിനും കേന്ദ്ര നിര്‍ദേശം

 

ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ബിബിസിയുടെ വിവാദ ഡോക്യുമെന്ററിയുടെ ലിങ്ക് നീക്കം ചെയ്യാന്‍ കേന്ദ്ര നിര്‍ദേശം. യൂട്യൂബിനും ട്വിറ്ററിനുമാണ് നിര്‍ദേശം നല്‍കിയത്. യൂട്യൂബ് വിഡിയോകളിലേക്കുള്ള ലിങ്കുകള്‍ അടങ്ങിയ 50-ലധികം ട്വീറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പൗരാവകാശ പ്രവര്‍ത്തകര്‍ അടക്കം നിരവധിപ്പേര്‍ ലിങ്ക് ട്വീറ്റ് ചെയ്തിരുന്നു.

ഡോക്യുമെന്ററിക്കെതിരെ മുന്‍ ജഡ്ജിമാരും രംഗത്തെത്തിയിരുന്നു. ഡോക്യുമെന്ററി കൊളോണിയല്‍ മനോനിലയില്‍ നിന്ന് പിറവിയെടുത്തതാണെന്നും ഇന്ത്യന്‍ ഇനാധിപത്യത്തോടുള്ള വെല്ലുവിളിയെന്നും പ്രസ്താവനയിറക്കി. രഹസ്യാന്വേഷണ ഏജന്‍സി ‘റോ’യുടെ മുന്‍ മേധാവി ഉള്‍പ്പെടെയുള്ളവരും പ്രസ്താവനയില്‍ ഒപ്പിച്ചു.

ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പങ്കുണ്ടായിരുന്നുവെന്നും വംശഹത്യയില്‍ കുറ്റവാളിയാണെന്നും ബ്രിട്ടിഷ് വിദേശകാര്യ മന്ത്രാലയത്തില്‍ രേഖകളുണ്ടെന്നും ബിബിസി ഡോക്യുമെന്ററിയില്‍ പറയുന്നുണ്ട്. ‘ഡോക്യുമെന്ററി ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും അട്ടിമറിക്കുകയും വിദേശരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സൗഹൃദബന്ധത്തെയും രാജ്യത്തിനകത്തുള്ള പൊതു ക്രമത്തെയും പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുള്ളതായും കണ്ടെത്തി,’ കേന്ദ്ര വൃത്തങ്ങള്‍ പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker