BREAKING NEWSNATIONAL

’80 വയസ്സായി ഇനി മത്സരിക്കാനില്ല, കര്‍ണാടകയില്‍ ബിജെപിയെ വീണ്ടും അധികാരത്തിലെത്തിക്കും’: യെദിയൂരപ്പ

ബംഗലൂരു; കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ നയം വ്യക്തമാക്കി മുതിര്‍ന്ന ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബി എസ് യെദിയൂരപ്പ രംഗത്ത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇനി മത്സരിക്കില്ല. അതിനര്‍ത്ഥം രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുന്നുവെന്നല്ല. 80 വയസ്സായെന്നും ഇനി മത്സരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.പ ക്ഷേ സംസ്ഥാനം മുഴുവന്‍ പര്യടനം നടത്തി ബിജെപിയെ വീണ്ടും അധികാരത്തിലെത്തിക്കും. ദേശീയരാഷ്ട്രീയത്തില്‍ താത്പര്യമില്ല. വാജ്‌പേയി ഉള്‍പ്പടെയുള്ളവര്‍ ക്ഷണിച്ചിട്ടും ദേശീയരാഷ്ട്രീയത്തിലേക്ക് പോയിട്ടില്ല. ഇനി പോകാന്‍ താത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കര്‍ണാടകയില്‍ പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക് പോയവരെ വേശ്യകളെന്ന് വിളിച്ച് പുലിവാല് പിടിച്ച് കോണ്‍ഗ്രസ് നേതാവ് ബി കെ ഹരിപ്രസാദ്. കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സിലിലെ പ്രതിപക്ഷനേതാവ് കൂടിയായ ഹരിപ്രസാദ് തന്റെ പ്രസ്താവന വിവാദമായതോടെ മാപ്പ് ചോദിച്ചു. കര്‍ണാടക വിജയനഗരെയിലെ ഹോസപെട്ടെയില്‍ പുനീത് രാജ്കുമാര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച വന്‍ റാലിയില്‍ സംസാരിക്കവെയായിരുന്നു ബി കെ ഹരിപ്രസാദിന്റെ വിവാദപരാമര്‍ശം.
ജനം കേവലഭൂരിപക്ഷം നല്‍കാതിരുന്നതുകൊണ്ടാണ് 2018ല്‍ സഖ്യസര്‍ക്കാരുണ്ടാക്കിയതെന്ന് പറഞ്ഞ ഹരിപ്രസാദ്, സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി ആനന്ദ് സിംഗിനെ പേരെടുത്ത് പറയാതെ അധിക്ഷേപിക്കുകയായിരുന്നു. സംസ്ഥാനത്ത് വിലക്കയറ്റമടക്കം രൂക്ഷമാക്കിയത് ബിജെപി ഭരണത്തിലെ പിടിപ്പുകേട് കൊണ്ടാണെന്നും ഹരിപ്രസാദ് വിമര്‍ശിച്ചു. എന്നാല്‍ ഇത്തരം പ്രസ്താവനകള്‍ തരംതാണതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പ്രസ്താവന വിവാദമായതോടെ, ബി കെ ഹരിപ്രസാദ് മാപ്പ് ചോദിച്ച് രംഗത്തെത്തി. ബിജെപി പ്രസ്താവന വളച്ചൊടിച്ചെന്നാണ് ഹരിപ്രസാദ് പറയുന്നത്.

Related Articles

Back to top button