BREAKING NEWSNATIONAL

കൃഷിക്ക് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം; ഇന്ത്യയെ മില്ലറ്റ് ഹബ്ബാക്കും

ഇന്ത്യയെ മില്ലറ്റ് ഹബ്ബാക്കുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ബജറ്റ് പ്രഖ്യാപനത്തിലായിരുന്നു ധനമന്ത്രിയുടെ പരാമര്‍ശം. രാജ്യത്ത് ഉന്നത നിലവാരത്തിലുള്ള വിത്തുകള്‍ രാജ്യത്ത് എത്തിക്കുമെന്നും കൃഷിക്കായി ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ഒരുക്കുമെന്നും ധനമന്ത്രി പറഞ്ഞു.
കര്‍ഷകര്‍ക്കും വ്യവസായികള്‍ക്കും ഏകജാലക പദ്ധതി രൂപീകരിക്കും. ഹൈദരാബാദില്‍ ശ്രീ അന്ന ഗവേഷക കേന്ദ്രം ആരംഭിക്കും. കാര്‍ഷിക ഉത്തേജക ഫണ്ട് നടപ്പിലാക്കും. ശ്രീ അന്ന പദ്ധതി നടപ്പിലാക്കും.
പിഎം മത്സ്യ യോജനയ്ക്ക് അധിക തുക വകയിരുത്തി. സഹകരണം വഴി സമൃദ്ധി എന്നതാണ് സര്‍ക്കാര്‍ നിലപാട്. കാര്‍ഷിക മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ അനുവദിക്കും. ഒപ്പം കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക കൂടി ലക്ഷ്യം വയ്ക്കുന്നു.
കാര്‍ഷിക മേഖലയ്ക്ക് ഐടി അധിഷ്ഠിത അടിസ്ഥാന വികസനം നടപ്പാക്കും. കൃഷി അനുബന്ധ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി പ്രത്യേക ഫണ്ട് വരും.

Related Articles

Back to top button