BUSINESSBUSINESS NEWS

കുട്ടികളിലെ ഹ്രസ്വദൃഷ്ടി തടയുന്നതിന് സ്‌റ്റെല്ലെസ്റ്റ് ലെന്‍സുകളുമായി എസ്സിലോര്‍

കൊച്ചി : കുട്ടികളിലെ ഹ്രസ്വദൃഷ്ടി (മയോപിയ) തടയുന്നതിനും ഭാവിയിലക്കുള്ള അവരുടെ കാഴ്ച സംരക്ഷണത്തിനുമായി എസ്സിലോര്‍ സ്‌റ്റെല്ലെസ്റ്റ് ലെന്‍സുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു.
‘എച്ച്എഎല്‍ടി’ (ഹോള്‍ട്ട് ഹൈലി ആസ്‌ഫെറിക്കല്‍ ലെന്‍സ്ലെറ്റ് ടാര്‍ജറ്റ്) എന്ന നൂതന സാങ്കേതിക വിദ്യയാണ് എസ്സിലോര്‍ ഗവേഷണ, വികസന ടീം സ്‌റ്റെല്ലെസ്റ്റ് ലെന്‍സ് രൂപകല്‍പ്പനയ്ക്ക് ഉപയോഗിച്ചിരിക്കുന്നത്. 11 വളയങ്ങളില്‍ പരന്നു കിടക്കുന്ന 1021 ആസ്‌ഫെറിക്കല്‍ ലെന്‍സ്ലെറ്റുകളുടെ കൂട്ടം ഉള്‍പ്പെടുന്നതാണ് ഹോള്‍ട്ട് സാങ്കേതിക വിദ്യ. ഇത് മയോപിയ കൂടുന്നത് തടയുന്നതിനും ശരിയാക്കുന്നതിനും ഒറ്റ വിഷന്‍ സോണിലൂടെ ദൂര കാഴ്ചയില്‍ വ്യക്തത വരുത്താനും സഹായിക്കുന്നു. മുന്‍നിര ഗവേഷണ സ്ഥാപനങ്ങളുടെയും മയോപിയ വിദഗ്ധരുടെയും സഹകരണത്തോടെ കഴിഞ്ഞ 30 വര്‍ഷത്തിലധികമായി നടത്തി വരുന്ന പഠനങ്ങളുടെയും രൂപകല്‍പ്പനയുടെയും ഗവേഷണങ്ങളുടെയും ഫലമാണ് ഈ സാങ്കേതിക വിദ്യ.
ഒരു വര്‍ഷം കഴിയുമ്പോള്‍ ഈ ലെന്‍സുകള്‍ ഉപോഗിക്കുന്ന 10 കുട്ടികളില്‍ ഒമ്പതു പേരുടെയും കണ്ണുകള്‍ സാധാരണ നിലയിലാകുന്നതായും ക്ലിനിക്കല്‍ ട്രയലില്‍ കണ്ടെത്തി. എസ്സിലോര്‍ സ്‌റ്റെല്ലെസ്റ്റ് ലെന്‍സുകള്‍ ഉപയോഗിക്കുന്ന മൂന്നില്‍ രണ്ടു കുട്ടികള്‍ക്കും രണ്ടു വര്‍ഷത്തിനു ശേഷവും കണ്ണട മാറ്റേണ്ടി വരുന്നില്ല. ഈ ലെന്‍സുകള്‍ ഉപയോഗിക്കുന്ന കുട്ടികളുടെ കാഴ്ച 100 ശതമാനവും പൂര്‍ണമാണ്. 100 ശതമാനം കുട്ടികളും പുതിയ ലെന്‍സുകളുമായി പൊരുത്തപ്പെടുന്നുണ്ടെന്നും ട്രയലില്‍ കണ്ടെത്തി. 91 ശതമാനം കുട്ടികളും മൂന്നു ദിവസം കൊണ്ട് പൊരുത്തപ്പെടുന്നു. 94 ശതമാനം കുട്ടികളും പുതിയ ലെന്‍സില്‍ തൃപ്തരാണെന്നും ക്ലിനിക്കല്‍ ട്രയലില്‍ തെളിഞ്ഞു.
ഇന്ത്യയിലെ എസ്സിലോര്‍ എക്‌സ്‌പേര്‍ട്ട് സ്‌റ്റോറുകളിലും പ്രമുഖ കണ്ണാശുപത്രികളിലും ഉല്‍പ്പന്നം ലഭ്യമാണ്. എസ്സിലോര്‍ സ്‌റ്റെല്ലെസ്റ്റിന്റെ വില ലെന്‍സിനു മാത്രം 16,500 രൂപയാണ്.

Related Articles

Back to top button