ത്രിപുരയില്‍ ബിജെപിയെ ഒറ്റയ്ക്ക് നേരിടാന്‍ സിപിഎമ്മിന് ധൈര്യമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയതോടെ, സിപിഎം തോല്‍ക്കുമെന്ന് ഉറപ്പായെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ വിജയ് സങ്കല്‍പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസിന്റെ നിരവധി നേതാക്കളെ കൊന്നുതള്ളിയ സിപിഎമ്മുമായി സഖ്യമുണ്ടാക്കിയതില്‍ അവര്‍ ലജ്ജിക്കണം. ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം, എല്ലാ വീടുകളിലും വൈദ്യുതിയും ഗ്യാസ് കണക്ഷനും നല്‍കി. ശൗചാലയങ്ങള്‍ നിര്‍മ്മിച്ചു. ഭക്ഷണം സൗജന്യമായി നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ മേഖലയില്‍ സമാധാനം ഉറപ്പാക്കി. വരും വര്‍ഷങ്ങളില്‍ ത്രിപുരയെ കൂടുതല്‍ അഭിവൃദ്ധിപ്പെടുത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഞായറാഴ്ച രണ്ട് റാലികളാണ് അമിത് ഷാ ത്രിപുരയില്‍ നടത്തുന്നത്. ഉദയ്പുരിലെ മാതാ ത്രിപുര സുന്ദരി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിന് ശേഷമാണ് അദ്ദേഹം പ്രചാരണ പരിപാടികള്‍ ആരംഭിച്ചത്. ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് റാലികളില്‍ പങ്കെടുത്തിരുന്നു.
ത്രിപുരയില്‍ ബിജെപിയെ ഒറ്റയ്ക്ക് നേരിടാന്‍ സിപിഎമ്മിന് ധൈര്യമില്ലെന്ന് അമിത് ഷാ