BREAKING NEWSKERALA

‘കെഎസ്ആര്‍ടിസിയില്‍ നിന്ന് വിരമിച്ചവര്‍ക്ക് മാര്‍ച്ച് മുപ്പതിനുളളില്‍ ഒരു ലക്ഷം രൂപ വീതം നല്‍കണം’ ഹൈക്കോടതി

കൊച്ചി:വിരമിച്ചവര്‍ക്കുള്ള ആനൂകൂല്യം വിതരണം ചെയ്യുന്നതിന് കെഎസ്ആര്‍ടിസി മുന്നോട്ട് വച്ച നിര്‍ദ്ദേശം ഹൈക്കോടതി അംഗീകരിച്ചു.1 ലക്ഷം രൂപ 45 ദിവസത്തിനുള്ളില്‍ നല്‍കാം എന്ന് വാദമാണ് കോടതി അംഗീകരിച്ചത്.: ബാക്കി ഉള്ള തുക കിട്ടുന്ന മുറക്ക് മുന്‍ഗണന അനുസരിച്ചു നല്‍കും എന്ന് കെ എസ് ആര്‍ടിസി ഹൈക്കോടതിയെ അറിയിച്ചു.വിരമിച്ചവര്‍ക്ക് ആനുകൂല്യം നല്‍കാത്തത് മനുഷ്യാവകാശ ലംഘനമെന്ന് നിരീക്ഷിച്ച കോടതി, ഇടപെടാതെ ഇരിക്കാന്‍ ആകില്ല എന്ന് വ്യക്തമാക്കി..3200 കോടി രൂപയുടെ ലോണ്‍ ഉണ്ട് എന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.ഹര്‍ജിക്കാര്‍ക്ക് മാത്രം 50 ശതമാനം ആനുകൂല്യങ്ങള്‍ നല്‍കാന്‍ 8 കോടി വേണം പത്തുമാസം കൊണ്ട് മുഴുവന്‍ പേര്‍ക്കുള്ള ആനുകൂല്യവും നല്‍കിക്കൂടേ എന്ന് കോടതി ചോദിച്ചു.വിരമിച്ചവര്‍ക്കുള്ള ആനുകൂല്യ വിതരണത്തിനായി വരുമാനത്തിന്റെ 10 ശതമാനം മാറ്റിവെക്കണമെന്നത് കോടതി ഉത്തരവാണ്.ആരോട് ചോദിച്ചിട്ടാണ് അത് നിര്‍ത്തിയതെന്ന് കോടതി ചോദിച്ചു.ഏപ്രില്‍ മുതല്‍ വീണ്ടും മാറ്റിവെക്കാമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.മാര്‍ച്ച് മുതല്‍ നിര്‍ബന്ധമായും ചെയ്യണമെന്ന് കോടതി നിര്‍ദേശിച്ചു.തുടര്‍ന്നാണ് 1 ലക്ഷം രൂപ വീതം 45 ദിവസത്തിനുള്ളില്‍ നല്‍കാം എന്ന് കെഎസ്ആര്‍ടിസിയുടെ വാദം കോടതി അംഗീകരിച്ചത്.
മക്കളുടെ വിവാഹം, ആശുപത്രി ആവശ്യങ്ങള്‍ എന്നിവകൂടി പരിഗണിച്ച് ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതില്‍ മുന്‍ഗണന നിശ്ചയിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
മാനേജിങ് ഡയറക്ടര്‍ക്ക് പെന്‍ഷന്‍ ആനുകൂല്യത്തിന് അര്‍ഹതയുളളവര്‍ കത്ത് നല്‍കിയാല്‍ രണ്ടാഴ്ചക്കുളളില്‍ തീരുമാനം എടുക്കണം.ഹര്‍ജികള്‍ പിന്നീട് പരിഗണിക്കാനായി മാറ്റി. ഏപ്രിലില്‍ കെ എസ് ആര്‍ ടി സി കോര്‍പ്പസ് ഫണ്ട് പുനസ്ഥാപിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.ഇതില്‍ ഫണ്ട് വന്നാല്‍ എത്രവയും വേഗം ബാക്കി ഉള്ളവര്‍ക്ക് പണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു മാര്‍ച്ച് 31 ന് ഹര്‍ജി വീണ്ടും പരിഗണിക്കും.ഈ മാസം 28ന് മുന്പ് പെന്‍ഷന്‍ ആനുകൂല്യം വിതരണം ചെയ്യണമെന്ന ഉത്തരവ് മോഡിഫൈ ചെയ്താണ് പുതിയ ഇടക്കാല ഉത്തരവ്

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker