
കെഎസ്ആർടിസിയിൽ ലാഭം നോക്കി നടപ്പാക്കിയ ‘മധ്യപ്രദേശ് മോഡൽ ഫലോ അവധി’ ആനുകൂല്യം നിർത്തലാക്കി. ജീവനക്കാർക്ക് 50 ശതമാനം വേതനത്തോടെ 5 വർഷത്തേക്ക് അവധി നൽകുന്
ജീവനക്കാർക്ക് 50% ശതമാനം വേതനം നൽകി അവധി നൽകുന്ന പദ്ധതിയെ പരമാവധി ജീവനക്കാർ ഉപയോഗപ്പെടുത്തുമെന്ന് മന്ത്രി ആന്റണി രാജു അവകാശപ്പെട്ടിരുന്നു. 7 മാസത്തിനിപ്പുറം ആനുകൂല്യം നിർത്തലാക്കാൻ മാനേജ്‌മെന്റ് തീരുമാനിക്കുമ്പോൾ കണക്കുകൾ എല്ലാം പിഴച്ചെന്നാണു വ്യക്തമാകുന്നത്. ഏഴായിരത്തിലധികം അധിക ജീവനക്കാരുള്ള കെഎസ്ആർടിസിയിൽ 3,000 പേരെങ്കിലും അവധിയിൽ പോകുമെന്നും അതുവഴി ശമ്പള ഇനത്തിൽ 6 കോടി ലാഭിക്കാനാകുമെന്നും മാനേജ്‌മെന്റ് കണക്കുക്കൂട്ടി. എന്നാൽ, 150ന് അടുത്ത് ജീവനക്കാർ മാത്രമാണ് ആനുകൂല്യം ഉപയോഗപ്പെടുത്തിയത്. അവധി അനുവദിച്ചതുവഴി സാമ്പത്തിക ലാഭം ഉണ്ടാക്കാനായില്ലെന്ന് ഉത്തരവിൽ മാനേജ്‌മെന്റ് സമ്മതിക്കുന്നുണ്ട്. അവധിയിൽ പോയവർ മേയ് 15ന് അകം സർവീസിൽ തിരിച്ചു കയറണമെന്നാണു നിർദേശം.