KERALALATEST

വെളുക്കാനുള്ള ക്രീമും ലോഷനും; 1.20 ലക്ഷം രൂപയുടെ വ്യാജ ഉത്പന്നങ്ങൾ പിടിച്ചെടുത്തു

കണ്ണൂരിൽ അനധികൃതമായി നിർമിച്ച് വിൽപ്പന നടത്തുന്ന സൗന്ദര്യവർധക വസ്തുക്കൾ പിടിച്ചെടുത്തു. സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് ഉദ്യോഗസ്ഥരാണ് കണ്ണൂർ, കാസർകോട് ജില്ലകളിൽ റെയ്ഡ് നടത്തിയത്. കാസർകോട് പ്രസ് ക്ലബ് ജങ്ക്ഷൻ, തളിപ്പറമ്പ് മാർക്കറ്റ് റോഡ്, കണ്ണൂർ ബാങ്ക് റോഡ് എന്നിവിടങ്ങളിലെ കടകളിൽനിന്നായി 1.20 ലക്ഷം രൂപ വിലവരുന്ന വ്യാജ സൗന്ദര്യവർധക വസ്തുക്കളാണ് കണ്ടെത്തിയത്.

വെളുക്കാൻ തേക്കുന്ന ക്രീമുകൾ, ഫെയ്‌സ് ലോഷൻ, ഷാംപൂ, സോപ്പുകൾ, നെയിൽ പോളിഷ് തുടങ്ങിയവ ഇതിൽപ്പെടും. പാകിസ്താൻ, തുർക്കി രാജ്യങ്ങളുടെ ലേബൽ കാണിക്കുന്ന ഉത്പന്നങ്ങളും വ്യാജമായി നിർമിച്ച ലേബലും നിർമാണ ലൈസൻസില്ലാത്ത ക്രീമുകളും പിടിച്ചവയിലുണ്ട്. ഇവ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker