BREAKING NEWSKERALA

എം.ഡി.എം.എ കാരിയറായി ഒമ്പതാംക്ലാസുകാരി!; ലഹരിക്കടത്ത് റോയല്‍ ഡ്രഗ്‌സ് എന്ന ഇന്‍സ്റ്റഗ്രാം ഗ്രൂപ്പ് വഴി

ലഹരി സംഘത്തിന്റെ വലയിലകപ്പെട്ട ഒമ്പതാംക്ലാസ്സുകാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ പുറത്ത്. ഒമ്പതാംക്ലാസ്സുകാരിയെ എം.ഡി.എം.എ കാരിയറായി ഉപയോഗിച്ചുവെന്ന വിവരമാണ് പുറത്തു വരുന്നത്. മൂന്നുവര്‍ഷമായി ലഹരിസംഘത്തിന്റെ വലയിലാണ് ഈ പെണ്‍കുട്ടി. ബംഗളൂരുവില്‍ നിന്ന് എം.ഡി.എം.എ എത്തിയ്ക്കാനും കുട്ടിയെ ഉപയോഗിച്ചിട്ടുണ്ട്.
ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ടവരാണ് ലഹരി വില്‍പ്പനയുടെ കണ്ണിയായി കുട്ടിയെ മാറ്റിയത്. ലഹരിക്കച്ചവടത്തിന്റെ ഇന്‍സ്റ്റഗ്രാം ഗ്രൂപ്പില്‍ പെണ്‍കുട്ടിയെ ഉള്‍പ്പെടുത്തിയിരുന്നു. ഏഴാം ക്ലാസ്സു മുതല്‍ ലഹരി ഉപയോഗിക്കുന്നു പെണ്‍കുട്ടിയുടെ കൈകളില്‍ ലഹരി ഉപയോഗിക്കുന്നതിന്റെ ഭാഗമായുണ്ടായ മുറിവുകളും കണ്ടെത്തിയിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് ചൈല്‍ഡ് ലൈനിലും മെഡിക്കല്‍ കോളജ് എ.സി.പിയ്ക്കും പരാതി നല്‍കിയിട്ടുണ്ട്. ഞെട്ടിക്കുന്ന വെളിപ്പെടുത്തലില്‍ അന്വേഷണം തുടങ്ങിയെന്ന് എ.സി.പി പറഞ്ഞു. പെണ്‍കുട്ടിയുടെ മാതാവും സാമൂഹ്യ പ്രവര്‍ത്തകരും ചേര്‍ന്നാണ് പരാതി നല്‍കിയത്. റോയല്‍ ഡ്രഗ്‌സ് എന്ന പേരിലുള്ള ഇന്‍സ്റ്റഗ്രാം ഗ്രൂപ്പ് വഴിയാണ് കുട്ടി ലഹരിക്കടത്ത് മേഖലയിലേക്ക് എത്തിയത്. വര്‍ഷങ്ങളായി കുട്ടി ഡ്രഗ് അഡിക്റ്റാണ്.
റോയല്‍ ഡ്രഗ്‌സ് എന്ന ഇന്‍സ്റ്റ?ഗ്രാം ഐഡിയെപ്പറ്റിയും ആരൊക്കെയാണ് ഇതിന് പിന്നിലുള്ളതെന്നും പെണ്‍കുട്ടി പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. എസിപി നേരിട്ടാണ് കേസ് അന്വേഷിക്കുന്നത്. കുട്ടികളെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഇന്‍സ്റ്റഗ്രാം ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നത്. റോയല്‍ ഡ്രഗ്‌സ് ഗ്രൂപ്പില്‍ ഉള്ളവര്‍ക്കാണ് ലഹരി എത്തിക്കുന്നത്. എം.ഡി.എം.എ വില്‍ക്കുന്നതിന്റെ ചെറിയ കമ്മിഷന്‍ പെണ്‍കുട്ടിക്കും ലഭിച്ചിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker