BREAKING NEWSKERALA

മുഖ്യമന്ത്രിയുടെ സന്ദര്‍ശനം; പാലക്കാട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കരുതല്‍ തടങ്കലില്‍

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് പാലക്കാട് ജില്ലയില്‍ വീണ്ടും കരുതല്‍ തടങ്കല്‍. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എകെ ഷാനിബിനെയാണ് അറസ്റ്റ് ചെയ്തത്. ചാലിശ്ശേരി പൊലീസ് രാവിലെ ആറ് മണിക്ക് വീട്ടില്‍ എത്തിയാണ് എകെ ഷാനിബിനെ കൂട്ടികൊണ്ട് പോയത്.
151 സിആര്‍പിസി വകുപ്പ് പ്രകാരമുള്ള കരുതല്‍ തടങ്കല്‍ ആണെന്നാണ് ചാലിശേരി പോലീസിന്റെ വിശദീകരണം. കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യണോ എന്ന കാര്യം അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു.
മുഖ്യമന്ത്രിക്കായി പൊലീസ് ഒരുക്കുന്ന അമിത സുരക്ഷക്കെതിരെ വ്യാപക ആക്ഷേപമുയര്‍ന്നെങ്കിലും സുരക്ഷയില്‍ ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന നിലപാടിലാണ് പൊലീസ്.കുഞ്ഞിന് മരുന്ന് വാങ്ങാന്‍ പോയ പിതാവിനെ തടഞ്ഞതും കെ.എസ്.യു പ്രവര്‍ത്തകക്കെതിരായ നടപടിയും അകമ്പടി വാഹനത്തിന്റെ അമിതവേഗവും സുരക്ഷക്കായി വാഹനങ്ങള്‍ തടഞ്ഞതുമെല്ലാം കോടതിയുടെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു . മുഖ്യമന്ത്രിയുടെ ഭീഷണി നേരിടുന്ന വ്യക്തിയാണെന്നും സംസ്ഥാനത്ത് നടക്കുന്ന പ്രക്ഷോഭങ്ങളുള്‍പ്പെടെ കണക്കിലെടുത്ത് കര്‍ശന സുരക്ഷ ഉറപ്പുവരുത്തിയേ മതിയാകൂവെന്നുമാണ് പൊലീസ് തീരുമാനം

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker