BOLLYWOODENTERTAINMENT

വേദിയില്‍ നിന്നും വലിച്ചിറക്കി മര്‍ദിച്ചു, സംഗീത പരിപാടിക്കിടെ സോനു നിഗത്തിന് നേരെ ആക്രമണം

 


പ്രശസ്ത ഗായകന്‍ സോനു നിഗത്തിനും സഹോദരനും നേരെ ആക്രമണം. മുംബൈയിലെ ചെമ്പൂരില്‍ നടന്ന ഒരു സംഗീത പരിപാടിക്കിടെയാണ് ഗായക സംഘത്തിന് നേരെ ആക്രമണമുണ്ടായത്. പ്രാദേശിക എം.എല്‍.എ പ്രകാശ് ഫതേര്‍പെക്കറിന്റെ മകനാണ് വേദിയില്‍ നിന്നും വലിച്ചിറക്കി ഗായകനെ മര്‍ദിച്ചത്. സോനു നിഗം ചെമ്പൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

പരിപാടി കഴിഞ്ഞ് സ്റ്റേജില്‍ നിന്ന് ഇറങ്ങുന്നതിനിടെ സെല്‍ഫിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എം.എല്‍.എയുടെ മകന്‍ വേദിയിലെത്തി. സോനുവിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ തടഞ്ഞു. തുര്‍ന്ന് ക്ഷുപിതരായ സംഘം ആക്രമണം അഴിച്ചുവിട്ടു. ഇന്നലെ രാത്രി നടന്ന സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

സോനു നിഗം, സഹോദരന്‍ എന്നിവര്‍ മുംബൈയിലെ ജെയ്ന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. താന്‍ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. ബലമായി സെല്‍ഫിയോ ചിത്രമോ എടുക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് ഇനിയെങ്കിലും ആളുകള്‍ പഠിക്കണമെന്നും സോനു നിഗം പ്രതികരിച്ചു.

 

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker