കളമശേരി പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ്, കെ എസ് യു പ്രവർത്തകർ നടത്തിയ മാർച്ചിൽ ഷാഫി പറമ്പിലിന് പിന്തണയുമായി യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. ഞങ്ങടെ പ്രവർത്തകരെ തല്ലിയാൽ ചോദിക്കാൻ ഞങ്ങടെ പ്രസിഡന്റ് വരും.” ഏതോ ഒരുത്തന് എന്നെ തല്ലണമെന്ന് പറഞ്ഞു , അവനെയിങ്ങ് വിളിക്ക് ” എന്നും രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചു.
കെ എസ് യു നേതാവ് മിവ ജോളിക്കെതിരായ പൊലീസ് അതിക്രമത്തിൽ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്. പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി.‘ഏതോ ഒരുത്തന് എന്നെ തല്ലണമെന്ന് പറഞ്ഞു,അവനെയിങ്ങ് വിളിക്ക്..’ പൊലീസിനോട് കയര്‍ത്ത് ഷാഫി പറമ്പിൽ. ഒരു പ്രകോപനവുമില്ലാതെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് മർദിച്ചെന്ന് ഷാഫി പറമ്പിൽ എം എൽ എ പറഞ്ഞു .യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ മൂന്ന് തവണ ജലപീരങ്കി പ്രയോഗിച്ചിരുന്നു.
എ.സി.പി യും പ്രവർത്തകരുമായി ഉന്തും തള്ളുമുണ്ടായിരുന്നു. പരുക്കേറ്റ പ്രവർത്തകരെ ആശുപത്രിയിലെത്തിക്കാൻ പൊലീസ് തയാറായില്ലെന്നും ഷാഫി പറമ്പിൽ ആരോപിച്ചു. പ്രവർത്തകരെ അനുനയിപ്പിക്കാനെത്തിയ ഷാഫി പറമ്പിലിനെയും പൊലീസ് ആക്രമിച്ചെന്നും പരാതിയുണ്ട്. സംഭവത്തിൽ പൊലീസുകാർക്കെതിരെ നടപടി വേണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.