ന്യൂഡല്‍ഹി: ഡല്‍ഹി അടക്കം ഉത്തരേന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ ഭൂചലനം. ഡല്‍ഹിക്ക് പുറമേ ഹരിയാന, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് അടക്കം ഉത്തരേന്ത്യയിലെ വിവിധ പ്രദേശങ്ങളിലാണ് 4.4 തീവ്രത രേഖപ്പെത്തിയ ഭൂചലനം അനുഭവപ്പെട്ടത്.
ഉച്ചയ്ക്ക് 1.45 ഓടേയായിരുന്നു ഭൂചലനം. നേപ്പാളിലെ ബജുറയാണ് പ്രഭവകേന്ദ്രം എന്നാണ് റിപ്പോര്‍ട്ട്. ഉത്തരാഖണ്ഡിലെ പിത്തോര്‍ഖണ്ഡിന്റെ കിഴക്ക് 143 കിലോമീറ്റര്‍ അകലെ നേപ്പാളിലാണ് ഭൂചലനം ഉണ്ടായത്. ഇതിന്റെ പ്രകമ്പനമാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെട്ടത്. ഭൗമോപരിതലത്തില്‍ നിന്ന് പത്തുകിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്.