മലപ്പുറം : പെരിന്തല്‍മണ്ണ തെരഞ്ഞെടുപ്പ് കേസില്‍ തപാല്‍ സാമഗ്രികള്‍ ഹൈക്കോടതി തുറന്ന് പരിശോധിച്ചു. സ്‌പെഷ്യല്‍ തപാല്‍ വോട്ടുപെട്ടികളില്‍ രണ്ടെണ്ണത്തില്‍ റിട്ടേണിംഗ് ഓഫീസറുടെ ഉള്‍പ്പെടെ ഒപ്പില്ലെന്ന് കോടതി കണ്ടെത്തി. ചിതറിക്കിടന്ന രേഖകളൊക്കെ ശേഖരിച്ച് പെട്ടിയിലാക്കി കൊണ്ടുവന്നതെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. തെരഞ്ഞെടുപ്പിലെ ഇത്തരം സംഭവങ്ങള്‍ അപചയത്തിന്റെ സൂചനയെന്നും കോടതി ചൂണ്ടിക്കാട്ടി. തുറന്ന പെട്ടികള്‍ ഹൈക്കോടതി വീണ്ടും സീല്‍ ചെയ്ത് സേഫ് കസ്റ്റഡിയിലേക്ക് മാറ്റി. വോട്ടുപെട്ടികള്‍ കാണാതായ സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ റിപ്പോര്‍ട്ട് വരട്ടെയെന്ന് വ്യക്തമാക്കിയ കോടതി ഹര്‍ജി അടുത്ത വ്യാഴാഴ്ച്ചത്തേക്ക് മാറ്റി.