പ്രിയപ്പെട്ട കലാകാരിക്ക് വിട ചൊല്ലി നാട്. സുബി സുരേഷിനെ അവസാനമായി കാണാന്‍ ഒട്ടേറെ പേരാണ് പുത്തന്‍പള്ളി പാരിഷ് ഹാളില്‍ എത്തിചേരുന്നത്. സിനിമാ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരും അന്തിമോപചാരമര്‍പ്പിക്കാനായി എത്തിച്ചേര്‍ന്നു. സംസ്‌കാര ചടങ്ങുകള്‍ ചേരാനല്ലൂര്‍ ശ്മശാനത്തില്‍ നടന്നു.
പ്രിയ കലാകാരിയെ അനുശോചിക്കുന്നതിന് വേണ്ടി കലാകാരമാരുടെ അനുശോചന പരിപാടിയും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം നടക്കും. ആരാധകരും സഹപ്രവര്‍ത്തകരും ഉള്‍പ്പെടെ ആയിരക്കണക്കിന് ആള്‍ക്കാരാണ് സുബിയെ അവസാനമായി ഒരു നോക്കു കാണാന്‍ എത്തിയത്. ടെലിവിഷന്‍ സീരിയല്‍ രംഗത്തെ നിരവധിപ്പേര്‍ സുബിയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനെത്തി.