കോഴിക്കോട്: ഒമ്പതാംക്ലാസുകാരിയെ മയക്കുമരുന്ന് കാരിയറാക്കിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. പെണ്‍കുട്ടിക്ക് മയക്കുമരുന്ന് നല്‍കിയ ബോണി എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇയാള്‍ മയക്കുമരുന്ന് കച്ചവട സംഘത്തിലെ അംഗമാണെന്ന് പോലീസ് വ്യക്തമാക്കി.
സംഭവവുമായി ബന്ധപ്പെട്ട്, കുട്ടിയുടെ വെളിപ്പെടുത്തലില്‍ പറയുന്ന പത്തുപേരുടെയും സാക്ഷികളുടെയുമടക്കം 20 പേരുടെ മൊഴി പോലീസ് രേഖപ്പെടുത്തി.എങ്ങനെ കുട്ടിക്ക് മയക്കുമരുന്ന് എത്തിച്ചുനല്‍കി എന്നുള്ളത് സംബന്ധിച്ച് വിവരങ്ങള്‍ ശേഖരിച്ചുവരുകയാണ്. കുട്ടിയുടെ വീടും സ്‌കൂളും കേന്ദ്രീകരിച്ചുള്ള വിപുലമായ അന്വേഷണമാണ് നടക്കുന്നതെന്ന് അന്വേഷണവിഭാഗം തലവന്‍ സിറ്റി നാര്‍ക്കോട്ടിക് സെല്‍ വിഭാഗം അസിസ്റ്റന്റ് കമ്മിഷണര്‍ പ്രകാശന്‍ പടന്നയില്‍ പറഞ്ഞു