തിരുവനന്തപുരം: ഒരുമാസത്തെ ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക അനുവദിച്ച് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവിറങ്ങി. രണ്ട് മാസത്തെ കുടിശ്ശികയില്‍ ഡിസംബര്‍ മാസത്തെ പെന്‍ഷനാണ് അനുവദിച്ചത്. ഇന്ന് മുതല്‍ തുക വിതരണം ചെയ്യാനാകുമെന്ന് ധനവകുപ്പ് അറിയിച്ചു. സഹകരണ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് വായ്പയെടുത്താണ് പെന്‍ഷന്‍ നല്‍കുന്നത്. 2000 കോടി വായ്പക്ക് ആവശ്യപ്പെട്ടതില്‍ ഒരുമാസത്തെ ക്ഷേമ പെന്‍ഷന്‍ നല്‍കാനാവശ്യമായ പണം മാത്രമാണ് ഇതുവരെ ലഭിച്ചത്.