തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ വനക്കാര്‍ക്ക് സ്വയം വിരമിക്കല്‍ പദ്ധതി വരുന്നു. 50 വയസ്സ് കഴിഞ്ഞവര്‍ക്കും 20 വര്‍ഷം സര്‍വ്വീസ് പൂര്‍ത്തിയാക്കിയവര്‍ക്കും വിരമിക്കാം. പദ്ധതിക്കായി 7500 പേരുടെ പട്ടിക തയാറാക്കി. നടപ്പാക്കാന്‍ 1100 കോടി രൂപ വേണ്ടി വരും. ശമ്പള ചെലവില്‍ 50 ശതമാനം കുറയ്ക്കുകയാണ് ലക്ഷ്യം. ജീവനക്കാരുടെ എണ്ണം 15,000 ആക്കി കുറയ്ക്കാന്‍ ആയിരുന്നു ധനവകുപ്പ് നിര്‍ദേശം. നിലവില്‍ 26,000ത്തോളം ജീവനക്കാരാണ് ഉള്ളത്.