BREAKING NEWSKERALALATESTTOP STORY

ചര്‍ച്ചയ്ക്ക് താരിഖ് അന്‍വര്‍; പ്ലീനറി പ്രതിനിധി പട്ടികയിലെ തര്‍ക്കം: പരിഹരിക്കുമെന്ന് കെ.സി വേണുഗോപാല്‍

കോണ്‍ഗ്രസിന്‍റെ പ്ലീനറി പ്രതിനിധി പട്ടികയിലെ തര്‍ക്കം പരിഹരിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. കൂട്ടിച്ചേർക്കപ്പെട്ട പട്ടിക ഔദ്യോഗികമല്ല. കേരള നേതാക്കൾക്കിടയിലെ തർക്കത്തിന് വേഗത്തിൽ പരിഹാരമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

‌കേരളത്തിലെ നേതാക്കളുമായി റായ്പുരില്‍ വച്ച് തന്നെ ചര്‍ച്ച നടത്തുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ വ്യക്തമാക്കി. പ്രശ്നപരിഹാരം വേഗത്തിലാക്കണമെന്ന ഹൈക്കമാന്‍ഡ് നിര്‍ദേശത്തെ തുടര്‍ന്നാണ് ചര്‍ച്ച നടത്തുന്നത്. ‌അതേസമയം, കോൺഗ്രസിന്റെ 85–ാം പ്ലീനറി സമ്മേളനം ഇന്ന് സമാപിക്കും. രാഹുല്‍ ഗാന്ധി സമ്മേളനത്തെ അഭിസംബോധന ചെയ്യും

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker