കൊച്ചി: ടൈറ്റാനിയം തൊഴില്‍ തട്ടിപ്പ് കേസില്‍ ഇന്നലെ അറസ്റ്റിലായ ശശികുമാരന്‍ തമ്പിയുടെ ബാങ്ക് രേഖകളും സാമ്പത്തിക സ്രോതസുകളും പരിശോധിക്കാന്‍ ഒരുങ്ങി അന്വേഷണ സംഘം. ടൈറ്റാനിയത്തിലെ ലീഗല്‍ ഡെപ്യുട്ടി ജനറല്‍ മാനേജര്‍ ആയിരുന്ന ശശികുമാരന്‍ തമ്പി ഇന്നലെയാണ് കന്റോണ്‍മെന്റ് പോലീസിന് മുന്നില്‍ കീഴടങ്ങിയത്. മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയതിനാലായിരുന്നു കീഴടങ്ങല്‍ നീക്കം.
തട്ടിപ്പുമായി ബന്ധപ്പെട്ട 15 കേസിലും ശശിക്കുമാരന്‍ തമ്പി പ്രതിയാണ്. ഇയാളുടെ പങ്ക് നേരത്തെ തന്നെ ചില തെളിവുകളുടെ അടിസ്ഥാനത്തില്‍ വ്യക്തമായിരുന്നു
ശശികുമാരന്‍ തമ്പിയും കേസിലെ മറ്റു പ്രതികളും ചേര്‍ന്ന് വിവിധ തസ്തികകളില്‍ ജോലി വാഗ്ദാനം ചെയ്തു ഉദ്യോഗാര്‍ഥികളില്‍ നിന്ന് 1.75 കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്. തട്ടിപ്പ് ആസൂത്രണം ചെയ്ത ടൈറ്റാനിയം ലീഗല്‍ എഡിഎം ശശികുമാരന്‍ തമ്പിയുടെ സഹപാഠിയാണ് ശ്യാംലാല്‍. ഇരുവരും ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയത്. ശ്യാംലാലിനെ കൂടാതെ ഏജന്റുമാരായ ദിവ്യ നായര്‍, അഭിലാഷ് എന്നിവരെയാണ് പിടികൂടിയിട്ടുള്ളത്. ദിവ്യയുടെ ഭര്‍ത്താവ് രാജേഷ്, എംഎല്‍എ ഹോസ്റ്റലിലെ ജീവനക്കാരന്‍ മനോജ് ഉള്‍പ്പെടെയുള്ള പ്രതികള്‍ ഒളിവിലാണ്.