കൊച്ചി: യുവ സംവിധായകന്‍ മനു ജെയിംസ് (31) അന്തരിച്ചു. മഞ്ഞപ്പിത്തം ബാധിച്ച് ആലുവയിലെ സ്വകാര്യ അശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. കന്നിചിത്രമായ ‘നാന്‍സി റാണി’ പുറത്തിറങ്ങാനിരിക്കെയാണ് അവിചാരിത മരണം. കോട്ടയം കുറവിലങ്ങാട് സ്വദേശിയാണ്.സാബുജെയിംസ് സംവിധാനം ചെയ്ത ‘ഐ ആം ക്യൂരിയസ്’ എന്ന ചിത്രത്തിലൂടെ 2004-ല്‍ ബാലതാരമായാണ് മനു ജെയിംസ് സിനിമയിലെത്തുന്നത്. പിന്നീട് മലയാളം, കന്നട, ബോളിവുഡ്, ഹോളിവുഡ് സിനിമകളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചു. മനു ജെയിംസിന്റെ ആദ്യ സംവിധാനസംരംഭമായ ‘നാന്‍സി റാണി’യില്‍ അഹാന കൃഷ്ണകുമാര്‍, അര്‍ജുന്‍ അശോകന്‍, അജു വര്‍ഗീസ്, സണ്ണി വെയ്ന്‍, ലെന, ലാല്‍ തുടങ്ങിയവരാണ് അഭിനയിച്ചത്.കുറവിലങ്ങാട് ചിറത്തിടത്തില്‍ ജെയിംസ് ജോസഫിന്റേയും ഏറ്റുമാനൂര്‍ പ്ലാത്തോട്ടത്തില്‍ സിസിലി ജെയിംസിന്റേയും മകനാണ്. കണ്ടനാട് പിട്ടാപ്പിള്ളില്‍ നൈനയാണ് ഭാര്യ. സംസ്‌കാരം ഞായറാഴ്ച കുറവിലങ്ങാട് നടക്കും.