കൊച്ചി: ഗ്രേറ്റര്‍ നോയിഡയിലെ (ഡല്‍ഹി, എന്‍ സി ആര്‍) ഇന്ത്യ എക്സ്പോ മാര്‍ട്ടില്‍ മാര്‍ച്ച് 2 മുതല്‍ 5 വരെ നടക്കാനിരിക്കുന്ന ഡല്‍ഹിവുഡിന്റെ ഏഴാമത് എഡിഷനില്‍ മരപ്പണി, ഫര്‍ണിച്ചര്‍ നി?മാണ മേഖലയിലെ പങ്കാളികള്‍ക്ക് നിരവധിപേരെ കാണാനുള്ള അവസരം ലഭിക്കും.
ദേശീയ അന്തര്‍ദേശീയ തീരുമാനങ്ങള്‍ എടുക്കുന്നവര്‍. ഏറ്റവും പുതിയ ഫര്‍ണിച്ചര്‍ പ്രൊഡക്ഷന്‍ ടെക്നോളജീസ്, വുഡ് വര്‍ക്കിംഗ് മെഷിനറി, ടൂളുകള്‍, ഫിറ്റിംഗുകള്‍, ആക്സസറികള്‍, അസംസ്‌കൃത വസ്തുക്കള്‍, ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവ പ്രദര്‍ശനത്തിലുണ്ടാകും
മരപ്പണി, ഫര്‍ണിച്ചര്‍ നിര്‍മ്മാണ വിഭാഗത്തില്‍ നിന്നുള്ള പ്രമുഖര്‍ മേളയിലെത്തും . പുതിയ ഉപഭോക്താക്കളെ നേടുന്നതിനും ഡിജിറ്റലൈസേഷന്‍, സുസ്ഥിരത, വൈദഗ്ധ്യം, സപ്ലൈചെയിന്‍ മാനേജ്മെന്റ് എന്നിവയുള്‍പ്പെടെയുള്ള പ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും വേദി ഒരുങ്ങും.
വാര്‍ഡ്രോബുകളും സോഫകളും ഉള്‍പ്പെടെയുള്ള ആധുനിക ഇന്റീരിയറുകളുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യം, റെസിഡന്‍ഷ്യല്‍ കണ്‍സ്ട്രക്ഷന്‍ പ്രോജക്റ്റുകളുടെ വളര്‍ച്ചയും ഹോസ്പിറ്റാലിറ്റി മേഖലയും ഇന്ത്യന്‍ ഫര്‍ണിച്ചര്‍ വിപണിയെ ശക്തിപ്പെടുത്തുന്ന ചില ഘടകങ്ങളാണ്. ഓണ്‍ലൈന്‍, ഓഫ്ലൈന്‍ വിതരണ ചാനലുകളിലൂടെ ഫര്‍ണിച്ചറുകളുടെ എളുപ്പത്തിലുള്ള ലഭ്യത, രാജ്യത്തുടനീളമുള്ള വ്യവസായ വികാസത്തിന് ആക്കം കൂട്ടുന്നു.
യൂമാബോയിസ് (യൂറോപ്യന്‍ ഫെഡറേഷന്‍ ഓഫ് വുഡ്വര്‍ക്കിംഗ് മെഷിനറി മാനുഫാക്ചേഴ്സ)്, എസ്സിഎം ഗ്രൂപ്പ് ജനറല്‍ മാനേജരും എസ്സിഎം വുഡ് ഡിവിഷന്‍ ഡയറക്ടറുമായ ലൂയിജി ഡി വിറ്റോ, ഇന്ത്യന്‍ വിപണിയുടെയും വ്യവസായത്തിന്റെയും വ്യാപ്തിയെക്കുറിച്ച് പ്രതീക്ഷയിലാണ്. ഏഷ്യന്‍ വിപണിയില്‍ ഇന്ത്യയ്ക്ക് അനുകൂലമായ സ്ഥാനമുണ്ട്. സാങ്കേതികവിദ്യ, കഴിവുകള്‍, ഡിമാന്‍ഡ് എന്നിവയും. അതിനാല്‍ രാജ്യം വാഗ്ദാനം ചെയ്യുന്ന വലിയ സാധ്യതകള്‍ കണക്കിലെടുത്ത് ഇന്ത്യയില്‍ നിക്ഷേപിക്കുന്നത് തീര്‍ച്ചയായും മൂല്യവത്താണ്.
തടികൊണ്ടുള്ള ഫര്‍ണിച്ചറുകള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ ഡിമാന്‍ഡ് പ്രധാനമായും പാ?പ്പിട മേഖലയില്‍ നിന്നാണ്. ഇന്ത്യയിലെ തടി ഫര്‍ണിച്ചര്‍ വിപണി മത്സരാധിഷ്ഠിതമാണ്. മോഡുലാര്‍ ഫര്‍ണിച്ചറുകളുടെ ആവശ്യകത തടി ഫര്‍ണിച്ചറുകള്‍ക്കും ഹാര്‍ഡ്വെയര്‍ ഉടമകള്‍ക്കും വിപണിയില്‍ ധാരാളം അവസരങ്ങള്‍ നല്‍കുന്നു. പ്രസക്തമായ സാങ്കേതിക വിദ്യകളും പരിഹാരങ്ങളും നല്‍കുന്നതില്‍ ഡെല്‍ഹിവുഡ് വിജയിക്കുമെന്ന് ഉറപ്പുണ്ടെന്ന്് ലൂയിജി ഡി വിറ്റോ പറഞ്ഞു .