ENTERTAINMENT

ബാല ചേട്ടൻ ഒക്കെയാണ്, ന്യൂസ് പബ്ലിക്ക് ആയത് വിഷമമുണ്ടാക്കി, അദ്ദേഹത്തിനായി പ്രാർത്ഥിക്കുക; ഭാര്യ എലിസബത്ത്

കരൾ രോഗവുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ കഴിയുന്ന നടൻ ബാലയുടെ ആരോ​ഗ്യസ്ഥിതിയെ കുറിച്ചുള്ള പുതിയ വിവരങ്ങൾ പങ്കുവച്ച് ഭാര്യ എലിസബത്ത്. തന്റെ ഫേസ്ബുക്കിലൂടെയാണ് എലിസബത്ത് വിവരങ്ങൾ പങ്കുവച്ചത്.

കഴിഞ്ഞ മൂന്ന്, നാല് വർഷങ്ങളായി ഇതുപോലെയുള്ള വിഷയങ്ങൾ ഉണ്ടാവുകയും ബാല പൂർവാധികം ശക്തിയോടെ തിരിച്ച് വരികയും ചെയ്തിട്ടുണ്ട്. ഇത്തവണയും അദ്ദേഹം സ്ട്രോങ്ങായി തിരിച്ച് വരും. അദ്ദേഹത്തിനെ നിങ്ങളുടെ പ്രാർത്ഥനകളിൽ ഉൾപ്പെടുത്തുകയെന്നും എലിസബത്ത് ഫേസ്ബുക്കിൽ കുറിച്ചു.

ബാലയുടെ ഭാര്യ എലിസബത്ത് ഫേസ്ബുക്കിൽ കുറിച്ചത് 

”ബാല ചേട്ടൻ ഐസിയുവിലാണ്. ഇന്നലെ കണ്ടപ്പോൾ പുള്ളിക്ക് ആകെ വിഷമം ന്യൂസ് പബ്ലിക്ക് ആയതാണ്. എല്ലാവരോടും പുള്ളി ഓകെയാണെന്ന് പറയാൻ പറഞ്ഞു. പുള്ളി ഒരു സ്ട്രോങ്ങ് പേഴ്സണാണ്. കഴിഞ്ഞ മൂന്ന്, നാല് വർഷങ്ങളായി ഇതുപോലെയുള്ള വിഷയങ്ങൾ ഉണ്ടാവുകയും അദ്ദേഹം പൂർവ്വാധികം ശക്തിയോടെ തിരിച്ച് വരികയും ചെയ്തിട്ടുണ്ട്. ഇത്തവണയും അദ്ദേഹം സ്ട്രോങ്ങായി തിരിച്ച് വരും. അദ്ദേഹത്തിനെ നിങ്ങളുടെ പ്രാർത്ഥനകളിൽ ഉൾപ്പെടുത്തുക’

തമിഴ്നാട് സ്വദേശിയായ ബാല കൊച്ചിയിലാണ് താമസം. തൃശ്ശൂര്‍ സ്വദേശിയായ എലിസബത്തിനെ ബാല രണ്ട് വര്‍ഷം മുന്‍പാണ് വിവാഹം കഴിച്ചത്. ബാലയുടെ രണ്ടാം വിവാഹമായിരുന്നു. കഴിഞ്ഞ ദിവസം ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബാലയെ മുൻ ഭാ​ര്യ അമൃത സുരേഷും മകള്‍ അവന്തികയും സന്ദര്‍ശിച്ചിരുന്നു.

തിങ്കളാഴ്ച വൈകുന്നേരമാണ് കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നടന്‍ ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.കരള്‍രോഗവുമായി ബന്ധപ്പെട്ട് ഒരാഴ്ച മുമ്പ് ബാല ചികിത്സ തേടിയിരുന്നു.

Story Highlights: Actor Bala wife elizabeth about balas health condition

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker