കോട്ടയം: ചങ്ങനാശ്ശേരിക്ക് സമീപം തുരുത്തിയില്‍ വാഹനത്തില്‍ കൊണ്ടുപോകുകയായിരുന്ന ആന ഇടഞ്ഞു. വാഴപ്പള്ളി മഹാദേവന്‍ എന്നാ ആനയാണ് ഇടഞ്ഞത്. ഉത്സവം കഴിഞ്ഞ് തിരിച്ച് കൊണ്ടുവന്ന് ആനയെ ഇറക്കാന്‍ നോക്കുന്നതിനിടെയാണ് സംഭവം.
ലോറിയില്‍ നിന്ന് റോഡിലിറങ്ങിയ ആന ലോറി കുത്തി മറിച്ചു. പരാക്രമം കാട്ടുന്നതിനാല്‍ ആനയുടെ സമീപത്തേക്ക് പാപ്പാന്‍മാര്‍ക്ക് പോകുന്നതിനും പ്രയാസം നേരിട്ടു. ഒടുവില്‍ സ്ഥലത്തെത്തിയ എലിഫന്റ് സ്‌ക്വാഡ് സമീപത്തെ ബില്‍ഡിങ്ങില്‍ നിന്ന് ആനയെ മയക്കു വെടിവെച്ചു തളച്ചു.
ആന ഇടഞ്ഞതോടെ തിരക്കേറിയ റോഡില്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടിരുന്നു.