കൊച്ചി: യമഹ മോട്ടോര്‍ പ്രൈവറ്റ് ലിമിറ്റഡ്. ലിമിറ്റഡ് കേരളത്തില്‍ രണ്ട് പുതിയ ബ്ലൂ സ്‌ക്വയര്‍ ഔട്ട്ലെറ്റുകള്‍ തുറക്കുന്നു.തിരുവല്ലയില്‍ ഭാരത് മോട്ടോഴ്സ് (1750 ചതുരശ്ര അടി),ഡൈവിക് മോട്ടോഴ്സ് കൊല്ലം (1796 ചതുരശ്ര അടി) എന്നിവയുടെ ബാനറില്‍ ആരംഭിച്ച ഈ ബ്ലൂ സ്‌ക്വയര്‍ ഷോറൂമുകളും എന്‍ഡ് ടുഎന്‍ഡ് സെയ്ല്‍സ്, സര്‍വീസ്, സ്പെയര്‍ സപ്പോര്‍ട്ട് എന്നിവ വാഗ്ദാനം ചെയ്യുന്നതിനാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ബ്ലൂ സ്‌ക്വയര്‍ ഷോറൂമുകള്‍ ഉപഭോക്താക്കള്‍ക്ക് യമഹ റേസിങ്ങിന്റെ ലോകത്തേക്ക് ഒരു കവാടം നല്‍കാനാണ് ലക്ഷ്യമിടുന്നത്.
പ്രീമിയം ഔട്ട്ലെറ്റിലെ ഓരോ വിഭാഗവും അന്താരാഷ്ട്ര മോട്ടോര്‍ സ്പോര്‍ട്സില്‍ ശക്തമായ വേരുകളുള്ള ഒരു ആഗോള ബ്രാന്‍ഡുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന്റെ അഭിമാനബോധം ഉളവാക്കുന്നതിനാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.പുതുതായി സമാരംഭിച്ച ഈ ഔട്ട്ലെറ്റുകള്‍ക്കൊപ്പം, യമഹയ്ക്ക് ഇപ്പോള്‍ കേരളത്തില്‍ 8 ബ്ലൂ സ്‌ക്വയര്‍ ഔട്ട്ലെറ്റുകളും പ്രവര്‍ത്തിക്കുന്നു
കൂടാതെ മറ്റു സംസ്ഥാനങ്ങളിലായി 165ലധികം ബ്ലൂ സ്‌ക്വയര്‍ ഷോറൂമുകളും ഉണ്ട്.