BREAKING NEWSKERALALATEST

ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധികള്‍ സിപിഎം സംസ്ഥാന സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി

കോട്ടയം: സഭാ തര്‍ക്കം പരിഹരിക്കാന്‍ നിയമനിര്‍മാണം നടത്തുമെന്ന സര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെ കോട്ടയത്ത് ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധികള്‍ സിപിഎം സംസ്ഥാന സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി. സഭാ തര്‍ക്ക വിഷയത്തില്‍ സര്‍ക്കാര്‍ നീക്കത്തില്‍ ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വം പ്രതിഷേധം പരസ്യമാക്കിയതിനു പിന്നാലെയാണ് കൂടിക്കാഴ്ച.
സഭാ സെക്രട്ടറി ബിജു ഉമ്മന്‍, സിനഡ് സെക്രട്ടറി മെത്രാപ്പൊലീത്ത, അത്മായ സെക്രട്ടറി റോണി വര്‍ഗീസ് എന്നിവരടങ്ങുന്ന സഭാ പ്രതിനിധികളാണ് പാര്‍ട്ടി സെക്രട്ടറിയെ കണ്ടത്. കോട്ടയത്തെ സ്വകാര്യ ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച്ച. കൂടിക്കാഴ്ച അരമണിക്കൂര്‍ നീണ്ടു നിന്നു.
സര്‍ക്കാര്‍ നീക്കം ഒരു കാരണവശാലും അംഗീകരിക്കാന്‍ ആകില്ലെന്ന് നിലപാടിലാണ് സഭ. ഞായറാഴ്ച പള്ളികളില്‍ പ്രതിഷേധം നടത്തുന്നതിന് പിന്നാലെ തിങ്കളാഴ്ച സെക്രട്ടറിയേറ്റില്‍ മുന്നില്‍ മെത്രാപ്പോലീത്തമാര്‍ ഉപവാസമിരിക്കും. കോട്ടയം ദേവലോകം അരമനയില്‍ അടിയന്തര സുന്നഹദോസ് യോഗം ചേര്‍ന്നാണ് ഓര്‍ത്തഡോക്‌സ് സഭ സമരം പ്രഖ്യാപിച്ചത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker