BREAKING NEWSKERALALATEST

കോൺഗ്രസിനെതിരായ പരസ്യ വിമർശനം; എം കെ രാഘവന് താക്കീത്, മുരളീധരന് മുന്നറിയിപ്പ്; ജാഗ്രത വേണമെന്ന് സുധാകരൻ

കോൺഗ്രസിനെതിരായ പരസ്യ വിമർശനത്തിൽ എം കെ രാഘവന് താക്കീതും കെ മുരളീധരന് മുന്നറിയിപ്പും. കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ് താക്കീത് ചെയ്തത്. പാർട്ടിയെ മോശമായ ചിത്രീകരിക്കുന്ന പരസ്യ പ്രസ്താവനകൾ പാടില്ല. പറയാൻ നിരവധി പാർട്ടി വേദികൾ ഉണ്ടായിട്ടും രാഘവൻ  പറഞ്ഞില്ല. താക്കീത് ചെയ്തുള്ള കത്ത് കെപിസിസി പ്രസിഡൻറ് രാഘവന് അയച്ചു. കത്ത് ഉടൻ രാഘവന് ലഭിക്കും. എന്നാൽ തന്നെ ആരും താക്കീത് ചെയ്തില്ലെന്നാണ് രാഘവന്റെ വിശദീകരണം.

ഉപയോഗിച്ച ശേഷം വലിച്ചെറിയുകയാണ് പാർട്ടിയിൽ സംഭവിക്കുന്നതെന്നും മിണ്ടാതിരിക്കുന്നവർക്കെ പാർട്ടിയിൽ സ്ഥാനമുള്ളൂ എന്നും എം കെ രാഘവൻ പരസ്യമായി വിമർശിച്ചിരുന്നു. ഈ പരാമർശത്തെ  കെ മുരളീധരൻ പിന്തുണച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുരളീധരനും മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മുൻ കെപിസിസി അധ്യക്ഷൻ എന്ന നിലയിൽ പ്രസ്താവനകളിൽ ജാഗ്രത പുലർത്തണമെന്നാണ് കെ സുധാകരന്റെ മുരളീധരനുള്ള കത്ത്

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker