BREAKING NEWSNATIONAL

ഇന്ത്യയ്ക്ക് ഓസ്‌കര്‍ നേട്ടം; ‘ദ എലഫന്റ് വിസ്പേഴ്സ്’ മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്രം’

ലൊസാഞ്ചലസ്: 95ാമത് ഓസ്‌കര്‍ പുരസ്‌കാരപ്രഖ്യാപനത്തില്‍ നേട്ടം കൊയ്ത് ഇന്ത്യ. മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്ര വിഭാഗത്തില്‍ ‘ദ് എലിഫന്റ് വിസ്പറേഴ്‌സ്’ പുരസ്‌കാരം നേടി. ഇതോടെ ഓസ്‌കറില്‍ പുതുചരിത്രം എഴുതുകയാണ് ഇന്ത്യ. ലൊസാഞ്ചസിലെ ഡോള്‍ബി തിയറ്റഴ്‌സിലാണു പുരസ്‌കാര പ്രഖ്യാപനം നടക്കുന്നത്. മികച്ച അനിമേഷന്‍ ചിത്രത്തിനുള്ള പുരസ്‌കരമാണ് ആദ്യം പ്രഖ്യാപിച്ചത്. ഗില്ലെര്‍മോ ഡെല്‍ ടോറോ സംവിധാനം ചെയ്ത പിനോക്കിയോ മികച്ച അനിമേഷന്‍ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ജെയ്മീ ലീ കര്‍ട്ടിസ് ആണ് മികച്ച സഹനടി. കീ ഹ്യൂയ് ക്വാന്‍ മികച്ച സഹനടനുള്ള ഓസ്‌കര്‍ നേടി. ചിത്രം: എവരിതിങ് എവരിവേര്‍. ജെയിംസ് ഫ്രണ്ട് മികച്ച ഛായാഗ്രാഹകനായി തിരഞ്ഞെടുക്കപ്പെട്ടു. ‘ഓള്‍ ക്വയറ്റ് ഓണ്‍ ദ് വെസ്റ്റേണ്‍ ഫ്രന്റ്’ എന്ന ചിത്രത്തിനാണു പുരസ്‌കാരം. മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ ഇന്ത്യയുടെ ‘ഓള്‍ ദാറ്റ് ബ്രെത്ത്‌സി’ന് പുരസ്‌കാരം നഷ്ടമായി. ഡാനിയല്‍ റോഹര്‍, ഒഡെസ്സാ റേ, ഡയന്‍ ബെക്കര്‍, മെലാനി മില്ലര്‍, ഷെയ്ന്‍ ബോറിസ് എന്നിവരുടെ ‘നവല്‍നി’ ആണ് ഈ വിഭാഗത്തില്‍ പുരസ്‌കാരം സ്വന്തമാക്കിയത്.

പുരസ്‌കാരങ്ങള്‍ ഇങ്ങനെ

മികച്ച ആനിമേറ്റഡ് സിനിമ- പിനോച്ചിയോ
മികച്ച സഹനടന്‍- കെ ഹൈ ക്യുവാന്‍ (എവരിത്തിങ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ്)
മികച്ച സഹനടി- ജാമി ലീ കര്‍ട്ടിസ് (എവരിത്തിങ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ്)
മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ ചിത്രം- നവാല്‍നി
മികച്ച ഛായാഗ്രഹണം- ജെയിംസ് ഫ്രണ്ട് (ഓള്‍ കൈ്വറ്റ് വെസ്റ്റേണ്‍ ഫ്രണ്ട്)
മികച്ച മേക്ക് അപ്പ് ആന്റ് ഹെയര്‍ സ്റ്റെല്‍- അഡ്റിയെന്‍ മോറോട്ട്
മികച്ച കോസ്റ്റിയൂം ഡിസൈന്‍- റുത്ത് കാര്‍ട്ടര്‍ (ബ്ലാക്ക് പാന്തര്‍)

ഓസ്‌കറില്‍ തരംഗമായി നാട്ടു നാട്ടു ഗാനം. നടി ദീപിക പദുക്കോണ്‍ വേദിയില്‍ ഗാനത്തെ പ്രശംസിച്ച് സംസാരിച്ചു. തൊട്ടുപിന്നാലെ ഒരുകൂട്ടം കലാകാരന്‍മാര്‍ ‘നാട്ടു നാട്ടു’ വേദിയില്‍ അവതരിപ്പിച്ചു.

മികച്ച വിദേശഭാഷാ ചിത്രം- ഓള്‍ കൈ്വറ്റ് ഓണ്‍ വെസ്റ്റേണ്‍ ഫ്രണ്ട്
മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം- ദ എലഫന്റ് വിസ്പേഴ്സ്

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker