BREAKING NEWSKERALALATEST

വികേന്ദ്രീകൃത മാലിന്യ സംസ്‌കരണം കൊച്ചിയിലും; നേതൃത്വം നല്‍കാന്‍ തോമസ് ഐസക്

തിരുവനന്തപുരം: കൊച്ചിയില്‍ വികേന്ദ്രീകൃത മാലിന്യ സംസ്‌കരണ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. തിരുവനന്തപുരത്തും ആലപ്പുഴയിലും വികേന്ദ്രീകൃത മാലിന്യ സംസ്‌കരണം വിജയകരമായി നടപ്പാക്കുന്നതിനു നേതൃത്വം വഹിച്ച, മുന്‍ ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക്കിനെ ഇതിന്റെ ചുമതല ഏല്‍പ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

മറ്റിടങ്ങളില്‍ വികേന്ദ്രീകൃത മാലിന്യ സംസ്‌കരണം നടപ്പാക്കുന്നതില്‍ പങ്കാളികളായ സന്നദ്ധ സേവകരെയും ഈ മേഖലയിലെ വിദഗ്ധരെയും ഉള്‍പ്പെടുത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കു തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ ഇതിനകം തുടക്കമിട്ടിട്ടുണ്ട്. പരിചയ സമ്പന്നരായ ആരോഗ്യ പ്രവര്‍ത്തകരെയും പദ്ധതിയുടെ ഭാഗമാക്കും.

കൊച്ചിയില്‍ വികേന്ദ്രീകൃത മാലിന്യ സംസ്‌കരണം നടപ്പാക്കുന്നതിന് ശുചിത്വ മിഷന്റെ സഹകരണത്തോടെ കര്‍മ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതനുസരിച്ച് ബ്രഹ്മപുരത്ത് മാലിന്യം നിക്ഷേപിക്കുന്നത് നിര്‍ത്തും. ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍ വച്ചുതന്നെ സംസ്‌കരിക്കും.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker