കണ്ണൂര്‍ : സുരേഷ് ഗോപി കണ്ണൂരില്‍ മത്സരിക്കാന്‍ വരുന്നത് നല്ലതെന്ന് എം വി ജയരാജന്‍. കണ്ണൂരില്‍ മത്സരിച്ചാല്‍ സ്വന്തം മുഖം നോക്കാന്‍ കഴിയാത്ത വിധം സുരേഷ് ഗോപി തോല്‍ക്കും. തലശ്ശേരിയില്‍ നേരത്തെ ഷംസീറിനെ തോല്‍പ്പിക്കുമെന്ന് പ്രഖ്യാപിച്ച ആളാണ് സുരേഷ് ഗോപിയെന്നും എം വി ജയരാജന്‍ പരിഹസിച്ചു.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാന്‍ തയ്യാറെന്ന് സുരേഷ് ഗോപി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ലോക്‌സഭയിലേക്ക് തൃശ്ശൂരില്‍ നിന്നോ കണ്ണൂരില്‍ നിന്നോ മത്സരിക്കാന്‍ തയ്യാറാണെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. കേരളം എടുക്കുമെന്ന് മോദി പറഞ്ഞാല്‍ ഏത് ഗോവിന്ദന്‍ വന്നാലും എടുത്തിരിക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത തേക്കിന്‍കാട് മൈതാനിയിലെ പൊതുസമ്മേളനത്തില്‍ സംസാരിക്കവെ സുരേഷ് ?ഗോപി വെല്ലുവിളിച്ചിരുന്നു.