BREAKING NEWSNATIONAL

സിബിഐക്ക് തിരിച്ചടി; മെഹുല്‍ ചോക്‌സിക്കെതിരായ റെഡ് കോര്‍ണര്‍ നോട്ടിസ് പിന്‍വലിച്ച് ഇന്റര്‍പോള്‍

ന്യൂഡല്‍ഹി: വായ്പ തട്ടിപ്പ് കേസില്‍ സിബിഐക്ക് തിരിച്ചടി. ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസില്‍ നിന്നും മെഹുള്‍ ചോക്‌സിയെ നീക്കി. ആന്റിഗ്വയില്‍ നിന്നും തട്ടിക്കൊണ്ടു പോകാന്‍ നടത്തിയ ശ്രമമാണ് ചോക്‌സിക്ക് അനുകൂലമായ തീരുമാനത്തിന് കാരണമെന്ന് അഭിഭാഷകന്‍ വിജയ് അഗര്‍വാള്‍ പ്രതികരിച്ചു. ചോക്‌സിക്കെതിരായ കേസിനെ നടപടി ബാധിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ജോബ് നാഷണല്‍ ബാങ്കില്‍ നിന്നും 13,000 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തി രാജ്യംവിട്ട മെഹുല്‍ ചോക്‌സിക്കെതിരെ സിബിഐയുടെ നിര്‍ദേശം അനുസരിച്ച്, 2018 ലാണ് ഇന്റര്‍പൂള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചത്. ഈ നോട്ടീസ് ആണ് ഇന്റര്‍ പോള്‍ പിന്‍വലിച്ചത്.
സിബിഐയുടെ നീക്കങ്ങള്‍ രാഷ്രീയ പ്രേരിതമെന്നതടക്കം ചൂണ്ടികാണിച്ചു ചോക്‌സി നല്‍കിയ അപേക്ഷ പരിഗണിച്ചുകൊണ്ടാണ് ഇന്റര്‍പോളിന്റെ നടപടി. ഇതോടെ ഇന്ത്യയൊഴികെ മറ്റെല്ലാ രാജ്യത്തേക്കും സഞ്ചരിക്കാന്‍ മേഹുല്‍ ചോക്‌സിക്ക് കഴിയും. മെഹുല്‍ ചോക്‌സിയെ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിക്കുന്നത് നേരത്തെ കോടതി തടഞ്ഞിരുന്നു.
എന്നാല്‍ മെഹുല്‍ ചോക്‌സിക്കെതിരായ റെഡ് കോര്‍ണര്‍ നോട്ടീസ് റദ്ദാക്കിയത് കേസിനെ ബാധിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. അതിനു ആവശ്യമായ ഉടമ്പടി നിലവിലുണ്ടെന്നും, ചോക്‌സി അറസ്റ്റിലാകുന്ന നിമിഷം, നടപടിക്രമങ്ങള്‍ പാലിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. എന്നാല്‍ സംഭവത്തില്‍ പ്രതികരിക്കാന്‍ സിബിഐ തയ്യാറായിട്ടില്ല.

Related Articles

Back to top button