BUSINESSBUSINESS NEWS

സ്വർണവില കുതിക്കുന്നു; വീണ്ടും 44,000 ത്തിൽ എത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ കുറഞ്ഞ സ്വർണവിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 160 രൂപ വർദ്ധിച്ചു. ഇതോടെ സ്വർണവില വീണ്ടും 44000 ത്തിൽ എത്തി. ഇന്നലെ സ്വർണവില 400  രൂപ കുറഞ്ഞിരുന്നു.

ഒരു  ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില  ഇന്നലെ  50 രൂപ കുറഞ്ഞിരുന്നു. എന്നാൽ ഇന്ന് 20  രൂപ ഉയർന്നു. 5500 രൂപയാണ് വിപണി വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 15 രൂപ കൂടി. വിപണി വില 4570 രൂപയാണ്.

കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ 1800 രൂപയുടെ വർധനവാണ് സ്വർണവിലയിൽ ഉണ്ടായത്. ഇതും റെക്കോർഡ് നിരക്കാണ്. ആഗോളതലത്തിലെ ബാങ്കിങ് – സാമ്പത്തിക രംഗങ്ങളിലുള്ള അനിശ്ചിതത്വമാണ് സ്വർണ വില ഉയരുന്നതിന് പ്രധാന കാരണം. ഈ സാമ്പത്തികാനിശ്ചിതത്വങ്ങൾക്ക് പരിഹാരമാകുന്നത് വരെ സ്വർണവില മുന്നേറ്റ പ്രവണത തുടരുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് മാർച്ച്‌ 9 ന് രേഖപ്പെടുത്തിയ പവന് 40,720 രൂപയാണ്. രാജ്യാന്തര വിപണിയിൽ സ്വർണ വില ഇന്നലെ 2000 ഡോളർ കടന്ന് 2014.90 ഡോളർ എന്ന ഉയർന്ന നിരക്ക് നേടിയെങ്കിലും 2022 മാർച്ച് 10 ന് കുറിച്ച 2015.10 ഡോളർ റെക്കോർഡ് മറികടക്കാതെ തിരിച്ചിറങ്ങി 1980 ഡോളറിൽ വ്യാപാരം അവസാനിപ്പിച്ചു. ബോണ്ട് യീൽഡ് തിരിച്ചു കയറിയതാണ് സ്വർണത്തിൽ ലാഭമെടുക്കലിന് കാരണമായത്.

അതേസമയം സംസ്ഥാനത്ത്  വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഇന്നലെ വെള്ളിയുടെ വില ഒരു രൂപ ഉയർന്നിരുന്നു. സാധാരണ വെള്ളിയുടെ വില 74 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. വിപണിയിൽ ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്

മാർച്ചിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

മാർച്ച് 01 – ഒരു പവൻ സ്വർണത്തിന് 120 രൂപ കൂടി. വിപണി വില 41,280 രൂപ
മാർച്ച് 02 – ഒരു പവൻ സ്വർണത്തിന് 120 രൂപ കൂടി. വിപണി വില 41,400 രൂപ
മാർച്ച് 03 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 41,400 രൂപ
മാർച്ച് 04 – ഒരു പവൻ സ്വർണത്തിന് 80 രൂപ കൂടി. വിപണി വില 41,480 രൂപ
മാർച്ച് 05 – സ്വർണവില മാറ്റമില്ലാതെ തുടർന്നു.  വിപണി വില 41,480 രൂപ
മാർച്ച് 06 – സ്വർണവില മാറ്റമില്ലാതെ തുടർന്നു.  വിപണി വില 41,480 രൂപ

മാർച്ച് 07 – ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു.  വിപണി വില 41,320 രൂപ
മാർച്ച് 08 – ഒരു പവൻ സ്വർണത്തിന് 520 രൂപ കുറഞ്ഞു.  വിപണി വില 40,800 രൂപ
മാർച്ച് 09 – ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു.  വിപണി വില 40,720 രൂപ
മാർച്ച് 10 – ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു.  വിപണി വില 41,120 രൂപ
മാർച്ച് 11 – ഒരു പവൻ സ്വർണത്തിന് 600 രൂപ കുറഞ്ഞു.  വിപണി വില 41,720 രൂപ
മാർച്ച് 12 – സ്വർണവില മാറ്റമില്ലാതെ തുടർന്നു.  വിപണി വില 41,720 രൂപ
മാർച്ച് 13 – ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു.  വിപണി വില 41,960 രൂപ

മാർച്ച് 14 – ഒരു പവൻ സ്വർണത്തിന് 560 രൂപ ഉയർന്നു  .  വിപണി വില 42,520 രൂപ
മാർച്ച് 15 – ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു .  വിപണി വില 42,440 രൂപ
മാർച്ച് 16 – ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു.  വിപണി വില 42,840 രൂപ
മാർച്ച് 17 – ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു.  വിപണി വില 43,040 രൂപ
മാർച്ച് 18 – ഒരു പവൻ സ്വർണത്തിന് 1200 രൂപ ഉയർന്നു.  വിപണി വില 44,240 രൂപ
മാർച്ച് 18 – സ്വർണവില മാറ്റമില്ലാതെ തുടർന്നു.  വിപണി വില 44,240 രൂപ
മാർച്ച് 20 – ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു.  വിപണി വില 43,840 രൂപ
മാർച്ച് 20 – ഒരു പവൻ സ്വർണത്തിന് 1600 രൂപ ഉയർന്നു.  വിപണി വില 44,000 രൂപ

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker