BANKINGBREAKING NEWSBUSINESSWORLD

അജയ് ബംഗ എതിരില്ലാതെ ലോകബാങ്ക് തലപ്പത്തേക്ക്

ലണ്ടന്‍: ഇന്ത്യയില്‍ ജനിച്ചുവളര്‍ന്ന അജയ് ബംഗ ലോകബാങ്കിന്റെ അടുത്ത പ്രസിഡന്റായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടും.
പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദേശം സമര്‍പ്പിക്കാനുള്ള അവസരം ബുധനാഴ്ച അവസാനിച്ചു. മറ്റാരും പേര് സമര്‍പ്പിച്ചിട്ടില്ല. മേയിലായിരിക്കും സ്ഥാനം ഏറ്റെടുക്കുക. 63-കാരനായ അജയ് ബംഗ ഈ സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യന്‍വംശജനാകും.
യു.എസ്. പ്രസിഡന്റ് ജോ ബൈഡനാണ് പദവിയിലേക്ക് അദ്ദേഹത്തിന്റെ പേര് നിര്‍ദേശിച്ചത്. മാസ്റ്റര്‍കാര്‍ഡിന്റെ മുന്‍ തലവനായ ബംഗ അമേരിക്കന്‍ ഇക്വിറ്റി സ്ഥാപനമായ ജനറല്‍ അറ്റ്ലാന്റിക്കിന്റെ തവനായി പ്രവര്‍ത്തിക്കുകയാണിപ്പോള്‍. ഡേവിഡ് മാര്‍പ്പാസിനു പകരക്കാരനായാണ് സ്ഥാനം ഏറ്റെടുക്കുന്നത്. പുണെയില്‍ ജനിച്ച അജയ്, ഡല്‍ഹി സെയ്ന്റ് സ്റ്റീഫന്‍സ് കോളേജ്, അഹമ്മദാബാദ്‌ െഎ.െഎ.എം. എന്നിവിടങ്ങളിലായാണ് ഉന്നതവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.

Related Articles

Back to top button