BREAKING NEWSKERALALATEST

ഓടുന്ന കാറില്‍ 19-കാരിക്ക് കൂട്ടബലാത്സംഗം; നാലുപേര്‍ അറസ്റ്റില്‍

ബെംഗളൂരു: ബെംഗളൂരുവില്‍ ഓടുന്ന കാറില്‍ വച്ച് പത്തൊന്‍പതുകാരിയെ കൂട്ടബലാത്സംഗം ചെയ്തു. കോറമംഗലയിലെ പാര്‍ക്കില്‍ സുഹൃത്തിനൊപ്പം ഇരിക്കുകയായിരുന്ന പെണ്‍കുട്ടിയെ സംഘം ചേര്‍ന്ന് തട്ടി കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. കേസില്‍ നാലുപേരെ പൊലിസ് അറസ്റ്റു ചെയ്തു.
കഴിഞ്ഞ മാര്‍ച്ച് 25നായിരുന്നു സംഭവം അരങ്ങേറിയത്. സുഹൃത്തിനൊപ്പം കോറമംഗലയിലെ നാഷണല്‍ ഗെയിം വില്ലേജ് പാര്‍ക്കില്‍ ഇരിയ്ക്കുയായിരുന്നു പെണ്‍കുട്ടി. സമീപത്തുണ്ടായിരുന്ന നാലു യുവാക്കളില്‍ ഒരാളുമായി പുകവലിയ്ക്കുന്നത് സംബന്ധിച്ച് തര്‍ക്കമുണ്ടായി. തുടര്‍ന്ന്, അവിടെ നിന്നും പോയ ഇയാള്‍ പിന്നീട് മറ്റ് മൂന്നുപേരുമായി എത്തി. പെണ്‍കുട്ടിയ്ക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ ഭീഷണിപ്പെടുത്തി അവിടെ നിന്നും ഓടിച്ച ശേഷം പെണ്‍കുട്ടിയെ കാറില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു. രാത്രി പത്ത് മണിയ്ക്കാണ് പെണ്‍കുട്ടിയെ കൊണ്ടുപോയത്. പുലര്‍ച്ചെ നാലിന് കുട്ടിയുടെ വീടിന് സമീപത്തായി ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.
പെണ്‍കുട്ടിയുടെ പരാതി പ്രകാരം കേസെടുത്ത പൊലിസ്, കോറമംഗല സ്വദേശികളും വിവിധ സ്വകാര്യ കമ്പനികളിലെ ഓഫിസ് ജീവനക്കാരുമായ സതീഷ്, വിജയ്, ശ്രീധര്‍, കിരണ്‍ എന്നിവരെ അറസ്റ്റു ചെയ്തു. പ്രതികളെല്ലാം 22-നും 26-നും ഇടയില്‍ പ്രായമുള്ളവരാണ്. ഈ പ്രദേശത്ത് തന്നെ താമസിക്കുന്ന പെണ്‍കുട്ടിയെ പ്രതികള്‍ക്ക് കണ്ട് പരിചയമുണ്ടായിരുന്നു. ക്രൂരമായ പീഡനത്തെ തുടര്‍ന്ന് ആരോഗ്യ നില മോശമായ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.

Related Articles

Back to top button