BREAKING NEWSNATIONAL

മദ്യലഹരിയിലായിരുന്ന പിതാവ് രണ്ടു പെണ്‍മക്കളെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ ശേഷം ജീവനൊടുക്കി

കന്യാകുമാരി: മദ്യലഹരിയിലായിരുന്ന പിതാവ് രണ്ടു പെണ്‍മക്കളെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി. ഇതിന് ശേഷം പിതാവ് നാഗരാജന്‍ സ്വയം തീ കൊളുത്തി ആത്മതത്യ ചെയ്തു. കന്യാകുമാരി ജില്ലയിലെ ചുങ്കന്‍ കട രാജഗോപാല്‍ സ്ട്രീറ്റിലാണ് ദാരുണമായ സംഭവം നടന്നത്.
നാഗരാജന്റെ രണ്ട് കുട്ടികളും ഗുരതരാവസ്ഥയില്‍ ആശുപത്രിയിലാണ്. ഇവര്‍ക്ക് 80 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ആശാരി പള്ളം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ് 2 കുട്ടികളും. ഇവരുടെ ആരോഗ്യാവസ്ഥയെപ്പറ്റി ഒന്നും പറയാറായിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
11, 9 വയസ്സുള്ള പെണ്‍കുട്ടികള്‍ക്കാണ് പൊള്ളലേറ്റത്. സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി ഭാര്യയുമായി പ്രശ്‌നമുണ്ടാക്കുന്ന ആളായിരുന്നു നാഗരാജന്‍ എന്ന് ഇരണിയല്‍ പൊലീസ് പറയുന്നു.

Related Articles

Back to top button