KERALALATEST

അന്യമതത്തില്‍പ്പെട്ട യുവതിയെ വിവാഹം കഴിച്ചതിന് മകനെ പിതാവ് വെട്ടിക്കൊന്നു; തടയാന്‍ ചെന്ന മാതാവിനേയും കൊലപ്പെടുത്തി

കൃഷ്ണഗിരി: തമിഴ്നാട്ടില്‍ വീണ്ടും ദുരഭിമാനകൊല. കൃഷ്ണഗിരിയില്‍ അന്യമതത്തില്‍പ്പെട്ട യുവതിയെ വിവാഹം കഴിച്ചതിന് മകനെ പിതാവ് വെട്ടിക്കൊന്നു. തടയാന്‍ ചെന്ന മാതാവും കൊല്ലപ്പെട്ടു. യുവാവിന്റെ ഭാര്യയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൃഷ്ണഗിരി സ്വദശി സുഭാഷ്, മാതാവ് കണ്ണമ്മാള്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. സുഭാഷിന്റെ പിതാവ് ദണ്ഡപാണിയെ പൊലിസ് അറസ്റ്റു ചെയ്തു. മൂന്നു മാസം മുന്‍പാണ് സുഭാഷ്, മറ്റൊരു മതത്തില്‍പ്പെട്ട യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ചത്. അന്നുമുതല്‍ തന്നെ ദണ്ഡപാണി സുഭാഷുമായി തര്‍ക്കത്തിലായിരുന്നു. വീടുവിട്ട സുഭാഷും ഭാര്യയും മറ്റൊരിടത്തായിരുന്നു താമസം. ഇന്നലെ രാത്രി വീട്ടില്‍ തിരിച്ചെത്തി.
സുഭാഷും ഭാര്യയും ഉറങ്ങുന്നതിനിടെയാണ് ദണ്ഡപാണിയെത്തി സുഭാഷിന്റെ കഴുത്തില്‍ വെട്ടിയത്. സുഭാഷിന്റെ ഭാര്യയ്ക്കും വെട്ടേറ്റു. ബഹളം കേട്ട് ഓടിയെത്തിയ സുഭാഷിന്റെ മാതാവ് കണ്ണമ്മാള്‍, ഇരുവരെയും രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. ഇതോടെയാണ് ദണ്ഡപാണി ഭാര്യയെയും വെട്ടിക്കൊലപ്പെടുത്തിയത്. കേസെടുത്ത കൃഷ്ണഗിരി പൊലിസ് ദണ്ഡപാണിയെ അറസ്റ്റു ചെയ്തു.

Related Articles

Back to top button