KERALALATEST

പുനഃസംഘടനാ തർക്കം; കെ.എസ്.യു സംസ്ഥാന കമ്മിറ്റിയിലെ വിവാഹിതർ രാജിവച്ചു

 

കെ.എസ്.യു സംസ്ഥാന കമ്മിറ്റിയിലെ വിവാഹിതർ രാജിവച്ചു. സംസ്ഥാന വൈസ് പ്രസിഡൻ്റുമാരായ വിശാഖ് പത്തിയൂർ, അനന്തനാരായണൻ എന്നിവരാണ് രാജിവെച്ചത്. പുനഃസംഘടന തർക്കത്തെ തുടർന്നാണ് രാജി നൽകിയത്. രണ്ടുപേരും ആലപ്പുഴ ജില്ലക്കാരാണ്. നേതൃത്വം ആവശ്യപ്പെട്ടതിനെ തുടർന്നാണ് രാജി.

കെഎസ്‌യുവിന്റെ ഭാരവാഹി മാനദണ്ഡം ലംഘിച്ച് സംസ്ഥാന കമ്മിറ്റിയിൽ വിവാഹിതർ ഉൾപ്പെട്ടിരുന്നു എന്ന വാർത്ത 24 പുറത്തുവിട്ടിരുന്നു. വിവാഹം കഴിഞ്ഞവർ വേണ്ടന്ന നിലപാടിൽ ഉറച്ച് കോൺഗ്രസ്‌ നേതൃത്വം നിൽക്കുകയാണ്. തർക്കം രൂക്ഷമായതോടെ കൂടുതൽ പേർ രാജിവെച്ചേക്കും. ഏപ്രിൽ 8 നാണ് പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചത്.

പുതിയ കെഎസ്‌യു നേതൃത്വവുമായി ബന്ധപ്പെട്ട് സംസ്ഥാന കോൺഗ്രസ് നേതൃത്വം നൽകിയ പട്ടിക വെട്ടിയും തിരുത്തിയും കൂടുതൽ പേരെ ഉൾപ്പെടുത്തിയുമാണ് പുതിയ പട്ടിക പ്രഖ്യാപിച്ചത്. വിവാഹം കഴിഞ്ഞവർ സംഘടനയിൽ ഉണ്ടാകരുതെന്ന നിർദ്ദേശങ്ങളൊന്നും ബൈലോയിൽ ഇല്ല. പ്രായപരിധി പാലിക്കണമെന്ന നിർദേശമുണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker