കൊച്ചി: പ്രധാനമന്ത്രിക്കെതിരെ ഭീഷണിക്കത്ത് എഴുതിയ ആൾ പിടിയിൽ. കൊച്ചി സ്വദേശി സേവ്യറാണ് അറസ്റ്റിലായത്. വ്യക്തിവൈരാഗ്യം കാരണമാണ് ഭീഷണിക്കത്ത് എഴുതിയതെന്ന് സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു. അയൽക്കാരനെ കുടുക്കാനായിരുന്നു വ്യാജസന്ദേശം എന്ന് കമ്മീഷണർ സ്ഥിരീകരിച്ചു.
കത്രക്കടവിൽ കാറ്ററിങ് സ്ഥാപനം നടത്തുന്ന ആളാണ് സേവ്യർ. അയൽക്കാരനുമായുള്ള വ്യക്തി വൈരാഗ്യത്തെ തുടർന്ന് ഇയാൾ ഇത്തരമൊരു കത്ത് എഴുതുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സേവ്യർ കുറ്റം സമ്മതിച്ചത്. വ്യക്തിവൈരാഗ്യമാണ് ഇത്തരമൊരു കത്തെഴുതാൻ പ്രേരിപ്പിച്ചതെന്നാണ് ഇയാൾ പൊലീസി നൽകിയ മൊഴി.
ഭീഷണി സന്ദേശം വ്യാജമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഭീഷണി സന്ദേശത്തിന് പിന്നിൽ മറ്റ് ലക്ഷ്യങ്ങളൊന്നുമില്ലായിരുന്നെന്നും പൊലീസ് പറഞ്ഞു.