LATESTNATIONAL

യോഗി ആദിത്യനാഥിന് വധഭീഷണി; എത്തിയത് യു.പി. പോലീസിന്റെ ടോള്‍ ഫ്രീ നമ്പറിലേക്ക്

ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വധിക്കുമെന്ന് ഭീഷണി സന്ദേശം. അടിയന്തരസാഹചര്യങ്ങളില്‍ ബന്ധപ്പെടാനുള്ള ഉത്തര്‍പ്രദേശ് പോലീസിന്റെ 112 ടോള്‍ ഫ്രീ നമ്പറിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. മുഖ്യമന്ത്രി യോഗിയെ ഉടന്‍ വധിക്കുമെന്നായിരുന്നു സന്ദേശം.
ഞായറാഴ്ച രാത്രി 10.22 ഓടെയാണ് സന്ദേശം ലഭിച്ചത്. സംഭവത്തില്‍ അജ്ഞാതനെതിരെ സുശാന്ത് ഗോള്‍ഫ് സിറ്റി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ 506, 507, ഐ.ടി. ആക്ടിലെ 66 വകുപ്പുകള്‍ ചുമത്തിയാണ് കേസ്. സന്ദേശത്തിന് പിന്നില്‍ രഹാന്‍ എന്ന് പേരുള്ളയാളാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
നേരത്തെ, പ്രധാനമന്ത്രി നരേന്ദ്രമോദിയേയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും വധിക്കുമെന്ന് ഭീഷണി സന്ദേശമയച്ച സ്‌കൂള്‍ വിദ്യാര്‍ഥിയെ നോയിഡ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. യു.പിയിലെ മാധ്യമസ്ഥാപനത്തിനായിരുന്നു 16-കാരന്‍ സന്ദേശം അയച്ചത്. ഏപ്രില്‍ മൂന്നിനാണ് ബിഹാര്‍ സ്വദേശിയായ വിദ്യാര്‍ഥി അയച്ച സന്ദേശം, സ്വകാര്യ ടെലിവിഷന്‍ ചാനലിന് ലഭിച്ചത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker