മലയാള സിനിമയുടെ ഹാസ്യലോകത്ത് മുന്‍നിരയില്‍ എന്നും മാമുക്കോയ എന്ന നടന് ഒരിടമുണ്ടായിരുന്നു. വ്യക്തിജീവിതത്തില്‍ ഗൗരവം കൈമുതലായി ഉണ്ടായിരുന്നെങ്കിലും ഏത് സന്ദര്‍ഭവും ഹാസ്യാത്മകമായി കൈകാര്യം ചെയ്യാന്‍ അസാധ്യം കഴിയുന്ന നടന്‍… ഒരൊറ്റ ചിരി മതി മാമുക്കോയ അവതരിപ്പിച്ച കഥാപാത്രം ഏതെന്ന് മലയാളിക്ക് ഓര്‍ത്തെടുക്കാന്‍ കഴിയും.
കുട്ടിക്കാലത്തെ കഷ്ടതകളും ദാരിദ്ര്യവും വേണ്ടുവോളം അനുഭവിച്ച നടനാണ് മാമുക്കോയ. കുട്ടിക്കാലം ദാരിദ്ര്യം നിറഞ്ഞതായിരുന്നു. എങ്കിലും പെരുന്നാളുകളിലെല്ലാം സൈക്കിളുമായി എവിടെയെങ്കിലും പോകും.. അതായിരുന്നു പതിവ്. പ്രായമായതോടെ കുറേ നോമ്പും മുറിഞ്ഞു. എല്ലാം മാറി…കുട്ടിക്കാലത്ത് ദാരിദ്ര്യം തന്നെ ശക്തമായിട്ടുണ്ടായിരുന്നു. സക്കാത്ത് കിട്ടിയ പൈസയും പണിയെടുത്ത പൈസയും കൂട്ടിവച്ച് കുപ്പായമൊക്കെ വാങ്ങും. പണിയും നാടക പ്രവര്‍ത്തനവും ഒരുമിച്ചായിരുന്നു കൊണ്ടുപോയതെന്നും മാമുക്കോയ ഒരിക്കല്‍ ഓര്‍മിച്ചു.
ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മാമുക്കോയ വിടവാങ്ങുന്നത്. കോഴിക്കോട് മൈത്ര ആശുപത്രിയില്‍ വച്ചാണ് അന്ത്യം. ഏപ്രില്‍ 24ന് മലപ്പുറം വണ്ടൂരിലെ സെവന്‍സ് ടൂര്‍ണമെന്റ് ഉദ്ഘാടനത്തിനിടെയാണ് ഹൃദയാഘാതം ഉണ്ടായത്.
കോഴിക്കോട് സ്വദേശിയായ മാമുക്കോയ നാടകരംഗത്ത് നിന്നുമാണ് സിനിമയില്‍ എത്തിയത്. മുഹമ്മദ് എന്നാണ് യഥാര്‍ത്ഥ നാമം. കോഴിക്കോടന്‍ സംഭാഷണശൈലിയുടെ സമര്‍ത്ഥമായ പ്രയോഗത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്.